Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'മോദിജിയുടെ...

'മോദിജിയുടെ സാന്നിധ്യത്തിൽ കുട്ടികൾ വിവാഹിതരായി'; വിവാഹ ചിത്രങ്ങളുമായി സുരേഷ് ഗോപി

text_fields
bookmark_border
മോദിജിയുടെ സാന്നിധ്യത്തിൽ കുട്ടികൾ വിവാഹിതരായി; വിവാഹ ചിത്രങ്ങളുമായി  സുരേഷ് ഗോപി
cancel

കൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദി മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ഭാഗ്യയുടെയും ശ്രേയസിന്റേയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക'- സുരേഷ് ​ഗോപി വിവാഹ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.


ജനുവരി 17, ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസ്സിന്റെയും വിവാഹം നടന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി വിവാഹത്തിന് എത്തിയതിനെ തുടർന്ന് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.

ചൊവ്വാഴ്ച രാത്രി മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം ഗുരുവായൂരിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ ഭാര്യ രാധിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.


ബിസിനസുകാരനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഭാഗ്യയുടെയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh Gopi
News Summary - Suresh Gopi shares photos from daughter's wedding, mentions PM Modi in post
Next Story