15 വർഷത്തെ പ്രണയം; നടി കീർത്തി സുരേഷ് വിവാഹിതയായി- ചിത്രങ്ങൾ കാണാം
text_fieldsനടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വെച്ചായിരുന്നു വിവാഹം. കീർത്തി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പരമ്പരാഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് ധരിച്ചത്. തമിഴ് വധു സ്റ്റൈലിലായിരുന്നു കീർത്തി അണിഞ്ഞൊരുങ്ങിയത്.15 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരുടെയും വിവാഹം.
വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഞങ്ങളുടെ മകളുടെ വിവാഹം ഡിസംബർ 12ന് നടക്കും. വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. നിങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലും അവരെയും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ജീവിതത്തിന്റെ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹം അവർക്കുണ്ടാകണം’- ക്ഷണക്കത്തിൽ പറയുന്നു.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ സിനിമ പ്രവേശനം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്കും സജീവമായി.തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.തമിഴില്‍ സാമന്ത ചെയ്ത കഥാപാത്രത്തെയാണ് കീര്‍ത്തി ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുന്നത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.