Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഞ്​ജു വാര്യരുടെ കിം കിം കിം പാട്ടിന്​ കെനിയയിൽനിന്ന് ഒരു നൃത്തചുവട്​​
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമഞ്​ജു വാര്യരുടെ 'കിം...

മഞ്​ജു വാര്യരുടെ 'കിം കിം കിം' പാട്ടിന്​ കെനിയയിൽനിന്ന് ഒരു നൃത്തചുവട്​​

text_fields
bookmark_border

മഞ്​ജു വാര്യരുടെ 'കിം കിം കിം' പാട്ടാണ്​ ഇൻസ്​റ്റഗ്രാമിലും ഫേസ്​ബുക്കിലും നിറയെ. പാട്ടി​ന്​ പിന്നാലെ ചലഞ്ചായി വിഡിയോ കൂടി മഞ്​ജു പങ്കുവെച്ചിരുന്നു. പാട്ടിന്​ മഞ്​ജു ചുവടുവെക്കുന്നതിനെ അനുകരിച്ച്​ നിരവധി പേരാണ്​ ചെറുവിഡിയോകൾ ചെയ്​തത്​.

ഇപ്പോൾ പാട്ടിന്​ ചുവടുവെച്ച്​ കെനിയയിൽനിന്ന്​ ഒരു കുട്ടികൂട്ടവും കൂടിയെത്തിയിരിക്കുകയാണ്​. മഞ്​ജുതന്നെയാണ്​ കെനിയൻ ആ​രാധകർ കിം കിം കിം പാട്ടിന്​ ചുവടുവെക്കുന്ന വിഡിയോ ഇൻസ്​റ്റഗ്രാമിൽ പ​ങ്കുവെച്ചത്​. 'കിം കിം കിമ്മിന്​ കെനിയയിൽനിന്നും സ്​നേഹം. നൃത്ത വിഡിയോ അയച്ചുതന്നതിന്​ ഷെറി യോഹന്നാന്​ നന്ദി' എന്ന അടികുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചത്.

വർഷങ്ങൾക്ക്​ ​േശഷം മഞ്​ജു ഗായികയാകുന്ന പാട്ടാണ്​​ സന്തോഷ്​ ശിവൻ ചിത്രമായ ജാക്ക്​ ആൻഡ്​ ജില്ലിലെ 'കിം കിം കിം'. നേരത്തേ, കണ്ണെഴുതി പൊട്ടുംതൊട്ടിലെ 'ചെമ്പഴുക്കാ' എന്ന ഗാനം മഞ്​ജു പാടിയിരുന്നു.

ചിത്രത്തിൻെറ ലിറിക്കൽ വിഡ​ിയോയാണ്​ അണിയറ പ്രവർത്തകർ ആദ്യം പുറത്തുവിട്ടത്​. പിന്നീട്​ ഒരു ചലഞ്ചായി പാട്ടിന്​ മഞ്​ജു ചുവടുവെക്കുകയായിരുന്നു. രാം സുരേ​ന്ദർ ആണ്​ 'കിം കിം കിം' പാട്ടിന്​ സംഗീതം നൽകിയിരിക്കുന്നത്​. ബി.കെ. ഹരിനാരായണനാണ്​ വരികൾ എഴുതിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manju warrierKenyan Dancekim kim kim
News Summary - kenyan Childrens Dance with kim kim kim song manju warrier
Next Story