ആദ്യ ജെയിംസ് ബോണ്ട് ഷോൻ കോണറി അന്തരിച്ചു
text_fieldsജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തനായ സ്കോട്ടിഷ് നടൻ ഷോൻ കോണറി അന്തരിച്ചു. 90 വയസ്സായിരുന്ന താരം ഏറെ ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. സിനിമയിൽ ആദ്യമായി ജെയിംസ് ബോണ്ടായി വേഷമിട്ട താരം കൂടിയാണ് കോണറി. അദ്ദേഹം ഇതുവരെ ഏഴ് ബോണ്ട് സിനിമകളിൽ ആണ് അഭിനയിച്ചത്. 1962 മുതൽ 1983 വരെയായി ഇറങ്ങിയ ഡോ. നോ, യു ഒാൺലി ലിവ് ട്വയ്സ്, ഡയമണ്ട്സ് ആർ ഫോറെവർ, നെവർ സേ നെവർ അഗൈൻ എന്നീ ബോണ്ട് സിനിമകളിൽ വേഷമിട്ടു.
ദ അൺടച്ചബിൾസ് എന്ന സിനിമയിലൂടെ മികച്ച സഹതാരത്തിനുള്ള ഒാസ്കറും അദ്ദേഹം നേടിയിരുന്നു. മാർനി (1964), മർഡർ ഒാൺ ദ ഒാറിയൻറ് എക്സ്പ്രസ് (1974), ദ മാൻ ഹു വുഡ് ബി കിങ് (1975), ദ നെയിം ഒാഫ് ദ റോസ് (1986), ഹൈലാൻഡർ (1986), ഇന്ത്യാനാ ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989), ദ ഹണ്ട് ഫോർ റെഡ് ഒക്ടോബർ (1990), ഡ്രാഗൺ ഹാർട്ട് (1996), ദ റോക്ക് (1996), ഫൈൻറിങ് ഫോറസ്റ്റർ (2000) എന്നിവയാണ് കോണറിയുടെ മറ്റ് പ്രധാന ചിത്രങ്ങൾ. ഒാസ്കറും രണ്ട് ബാഫ്ത പുരസ്കാരങ്ങളും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകളും കോണറിയുടെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.