ഒന്നും രണ്ടും സ്ഥാനങ്ങളിൽ സൂപ്പർ താരങ്ങൾ; ആദ്യ പത്തിൽ ഒരേയൊരു മലയാള സിനിമ; 2023ൽ പണം വാരിയ ചിത്രങ്ങൾ
text_fieldsഇന്ത്യൻ സിനിമക്ക് വളരെ മികച്ച വർഷമായിരുന്നു 2023. ഈ വർഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഭാഷ വ്യത്യാസമില്ലാതെയാണ് ജനങ്ങൾ ചിത്രങ്ങൾ നെഞ്ചിലേറ്റിയത്.
ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളുടെ കണക്ക് പുറത്തു വിട്ടിരിക്കുകയാണ്. ബോക്സ് ഓഫീസ് സൗത്തിന്ത്യയാണ് ട്വിറ്ററിലൂടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ പത്ത്ചിത്രങ്ങളുടെ പേര് പുറത്തുവിട്ടിരിക്കുന്നത്.
2023 ൽ ലിയോയാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ഒക്ടോബർ 18 ന് റിലീസ് ചെയ്ത ചിത്രം 621.90 കോടി രൂപയാണ് നേടിയത്. രണ്ടാം സ്ഥാനത്ത് രജനിയുടെ ജയിലറാണ്. 606.50 കോടിയാണ് കളക്ഷൻ. മൂന്നാം സ്ഥാനത്ത് ആദിപുരുഷും നാലാം സ്ഥാനത്ത് പൊന്നിയൻ സെൽവൻ 2 ഉം ആണ് .
വാരീസാണ് അഞ്ചാം സ്ഥാനത്ത്. വിജയ് ചിത്രത്തിന്റെ കളക്ഷൻ 306.20 കോടിയാണ്. 221.15 കോടി രൂപയാണ് ചിരഞ്‍ജീവിയുടെ വാള്‍ട്ടെയര്‍ വീരയ്യ നേടിയത്. 194.55 കോടി രൂപ നേടി അജിത്തിന്റെ തുനിവാണ് ഏഴാം സ്ഥാനത്ത് . എട്ടാം സ്ഥാനത്ത് മലയാള ചിത്രം 2018 ആണ്. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ കണക്കുപ്രകാരം 174.30 കോടിയാണ് സിനിമയുടെ കളക്ഷൻ. ബാലയ്യയുടെ വീര സിംഹ റെഡ്ഡി, നാനിയുടെ ദസറയാണ് ഒമ്പതും പത്തും സ്ഥാനത്ത്. 120.75 കോടി രൂപയാണ് ബലയ്യ ചിത്രം നേടിയത്.ദസറയുടെ ലൈഫ് ടൈം കളക്ഷൻ 117.80 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.