എഴുപതുകളിലെ പ്രണയഗാനത്തിന് പുനർജ്ജനി, 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗ'ത്തിലെ വിഡിയോ ഗാനം
text_fieldsആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ.ടൈറ്റസ് ആറ്റിങ്ങൽ രചിച്ച് ടി.എസ്.ജയരാജ് ഈണമിട്ട് നജീം അർഷാദും ശ്വേതാ മോഹനും പാടിയ പ്രണയത്തിൻ പൂവേ ...എന്ന മനോഹരമായ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. രാഷ്ടീയ ചിത്രമല്ല മറിച്ച് അടിയന്തരാ സ്ഥക്കാലത്തെ പശ്ചാത്തലം മാത്രമേയുള്ളൂവെന്ന് സംവിധായകനായ ആലപ്പി അഷറഫ് പറഞ്ഞു.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരികരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണ തുളസി ഭായി, സേതു ലഷ്മി, ടോണി, മായാ വിശ്വനാഥ്, കൊല്ലം തുളസി,ആലപ്പി അഷറഫ്, കലാഭവൻന്മാൻ, ഉഷ ,പ്രിയൻ വാളക്കുഴി (ദോഹ),അനന്തു കൊല്ലം,, ഫെലിസിറ്റ, ജെ.ജെ.കുറ്റിക്കാട്, ഫാദർപോൾ അമ്പൂക്കൻ, റിയാ കാപ്പിൽ, മുന്ന, നിമിഷ എ.കബീർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രചന,ഗാനങ്ങൾ - ടൈറ്റസ് ആറ്റിങ്ങൽ,ഛായാഗ്രഹണം.ബി.ടി: മണി, എഡിറ്റിങ് : 'എൽ. ഭൂമിനാഥൻ, കലാസംവിധാനം - സുനിൽ ഗീധരൻ തുടങ്ങിയവരാണ്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 22 പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.