വെള്ളത്തിനടിയിൽ നിന്ന് 2200 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി
text_fields2200 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി ചൈനയിലെ പുരാവസ്തു ഗവേഷകർ. തെക്കുപടിഞ്ഞാറൻ ചൈനയിലെ ആദ്യകാല പാശ്ചാത്യ ഹാൻ രാജവംശത്തിന്റെ ശവകുടീരമാണ് കണ്ടെത്തിയത്. ഇതിന്‍റെ നിർമ്മാണം നടത്തിയത് 193 ബി.സിയിലാണെന്ന് ശവകുടീരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പുരാവസ്തു ഗവേഷകർ വ്യക്തമാക്കി.
ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനിടെയാണ് ഈ ശവകുടീരം കണ്ടെത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശവകുടീരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ശവകുടീരം വെള്ളത്തിനടിയിൽ ആയിരുന്നതുകൊണ്ടാവാം കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഖനനത്തിൽ ഗവേഷകർ 600 പുരാവസ്തുക്കൾ കണ്ടെത്തി. അതിൽ ലാക്വർ, മരം, മുള, വെങ്കലം, മണ്ണ് എന്നിവയിൽ നിർമ്മിച്ച വിവിധ വസ്തുക്കളുമുണ്ട്. പാശ്ചാത്യ ഹാൻ കാലഘട്ടത്തിലെ ശ്മശാന ചടങ്ങുകളെക്കുറിച്ച് പഠിക്കാനായി ശാസ്ത്രജ്ഞർ ഈ പുരാവസ്തുക്കൾ ഉപയോഗിക്കും. ഒപ്പം ആ കാലഘട്ടത്തിലെ മറ്റ് പുരാവസ്തുക്കളുമായി താരതമ്യ വിശകലനത്തിനും ഇവ പ്രയോജനപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.