വംശ നാശത്തിന്‍റെ വക്കിൽ നിന്ന് തിരിച്ചെത്തിയ ട്രീ ലോബ്സ്റ്റര്‍
text_fieldsപല കാരണങ്ങള്‍ കൊണ്ട് വംശനാശത്തിലേക്ക് എത്തിപ്പെട്ട ജീവജാലങ്ങളില്‍ ചിലതിനൊക്കെ മടങ്ങിവരവ് സംഭവിക്കാറുണ്ട്. അത്തരത്തില്‍ തിരിച്ചുവന്ന ഒരു കുഞ്ഞൻ പ്രാണിയാണ് ലോര്‍ഡ് ഹൗ ഐലന്‍ഡ് ഇന്‍സെക്ട് അഥവാ ട്രീ ലോബ്സ്റ്റര്‍. എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ ഇവയ്ക്ക് മൃഗശാലകളാണ് ഇപ്പോൾ അഭയകേന്ദ്രം. ഇന്നിപ്പോള്‍ ലോകമെമ്പാടുമുള്ള മൃഗശാലകളില്‍ ആയിരത്തിനടുത്ത് ട്രീ ലോബ്സ്റ്ററുകളുണ്ട്.
1960-ലാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്ന പ്രഖ്യാപനം വരുന്നത്. ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹൗ ഐലന്‍ഡില്‍ ഒരുകാലത്ത് ധാരാളമായി കണ്ടുവന്നിരുന്ന ഇവയ്ക്ക് ദ്വീപിലെത്തിയ എലികള്‍ വെല്ലുവിളിയായി. ദ്വീപില്‍ എലികളുടെ എണ്ണം വന്‍തോതില്‍ പെരുകിയതോടെ അവയെ തുരത്താനുള്ള പദ്ധതികളും ശക്തമാക്കി തുടങ്ങി. പ്രതികൂലമായ കാലാവസ്ഥ, ഉരുള്‍പൊട്ടല്‍ മുതലായ ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വെല്ലുവിളിയായി. 2001-ല്‍ ഓസ്‌ട്രേലിയയിലെ ബോൾസ് പിരമിഡ് എന്ന അഗ്നിപര്‍വത മേഖലയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രീ ലോബ്സ്റ്ററുകളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. വനപ്രദേശങ്ങളില്‍ ഇവയുടെ എണ്ണം അപ്പോഴേക്കും കുറഞ്ഞിരുന്നു.
മെല്‍ബണ്‍ മൃഗശാല അടക്കമുള്ള ലോകമെമ്പാടുമുള്ള നിരവധി മൃഗശാലകള്‍ ഈ ട്രീ ലോബ്സ്റ്ററുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഇന്നിപ്പോള്‍ മൃഗശാലകളില്‍ ശേഷിക്കുന്നത് ആയിരത്തിനുള്ളിൽ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.