സ്കൂളിൽ ഒന്നാമതായിട്ടും മുസ്‍ലിമായതിന്റെ പേരിൽ ആദരിക്കൽ ചടങ്ങിൽനിന്ന് മാറ്റിനിർത്തിയെന്ന് വിദ്യാർഥിനിയുടെ പിതാവ്
text_fieldsഖേദ: സ്‌കൂളിൽ ഒന്നാമതായിട്ടും മുസ്‍ലിമായതിന്റെ കാരണത്താൽ ആഗസ്റ്റ് 15ന് സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽനിന്ന് മകളെ മാറ്റിനിർത്തിയെന്ന് പിതാവ്. ഗുജറാത്തിലെ ഖേദ സ്കൂളിലെ ഒന്നാം സ്ഥാനക്കാരി അർനാസ് ബാനുവിനെയാണ് മുസ്‍ലിമായതിന്റെ പേരിൽ സ്കൂൾ അധികൃതർ ചടങ്ങുകളിൽനിന്ന് മാറ്റിനിർത്തിയത്. തങ്ങൾ മുസ്‍ലിംകളായതിനാലും ഇത് ഗുജറാത്തായതിനാലുമാണ് അർനാസിനെ ആദരിക്കാത്തത്. അർനാസ് ബാനു പരീക്ഷയിൽ 87 ശതമാനം മാർക്ക് നേടിയിട്ടും ചടങ്ങിൽ പങ്കെടുപ്പിച്ചില്ല. എന്നാൽ, രണ്ടാം റാങ്കുകാരനെയും കുറഞ്ഞ സ്കോർ നേടിയവരെയും ഉൾപ്പെടുത്തുകയും ചെയ്തു. തങ്ങൾ ഇസ്‌ലാം പിന്തുടരുന്നതിനാലാണ് വിവേചനം നേരിടേണ്ടിവരുന്നത്,” അർനാസിന്റെ പിതാവ് സൻവർ ഖാൻ പറഞ്ഞതായി വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, ഏത് തരത്തിലുള്ള വിവേചനത്തിനെതിരെയും തങ്ങൾ എതിരാണെന്ന് സ്കൂൾ അവകാശപ്പെട്ടു. ജനുവരി 26ന് അവശേഷിക്കുന്ന വിദ്യാർഥികളെയും ആദരിക്കും. ചടങ്ങ് നടന്ന ദിവസം അർനാസ് ബാനു ഹാജരില്ലയിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ ഇത് കുട്ടിയുടെ പിതാവ് നിഷേധിച്ചു. കുട്ടി സ്കൂളിൽ ഹാജരുണ്ടായിരുന്നുവെന്നും സ്കൂളിലെ സി.സി.ടി.വി ക്യാമറകൾ പരരിശോധിച്ചാൽ യാഥാർഥ്യം വ്യക്തമാകുമെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.