പരാതികള്‍ അറിയിക്കാനുള്ള സംവിധാനവുമായി മനുഷ്യാവകാശ സംഘടന
text_fieldsമനാമ: റമദാനില്‍ മാര്‍ക്കറ്റിലെ ഭക്ഷണസാധനങ്ങളുടെ വിലയെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാനായി മനുഷ്യാവകാശ രംഗത്തുപ്രവര്‍ത്തിക്കുന്ന ‘ബഹ്റൈന്‍ ഹ്യൂമന്‍റൈറ്റ്സ് വാച്ച് സൊസൈറ്റി’ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ പൗരന്‍മാര്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ‘വാച്ച് മൈ ബഹ്റൈന്‍’ എന്നുപേരിട്ട പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. നമ്മുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിന്‍െറ ലംഘനത്തെക്കുറിച്ച് അവബോധമുണ്ടാകൂ.
പൊതുകാര്യങ്ങള്‍ വിലയിരുത്താനും പ്രതികരിക്കാനുമുള്ള ജനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. റമദാനില്‍ ഭക്ഷണസാധനവില വര്‍ധിപ്പിക്കേണ്ടെന്ന് ബഹ്റൈനിലെ 88 വലിയ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ആണ് ഇക്കാര്യം അറിയിച്ചത്.
മുമ്പ് റമദാനില്‍ ഭക്ഷണസാധന വില വര്‍ധിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെയാണ് ബാധിക്കുക. ഇത്തവണ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 36455424, 39871519 എന്നീ നമ്പറുകളിലോ manama5555@hotmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ‘ബഹ്റൈന്‍ ഹ്യൂമന്‍റൈറ്റ്സ് വാച്ച് സൊസൈറ്റി’ വ്യക്തമാക്കി.
ഇത്തരം പരാതികള്‍ സംഘടന ചേംബര്‍ ഓഫ് കൊമേഴ്സിന്‍െറ ശ്രദ്ധയില്‍ പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.