മലപ്പുറം ജില്ല പ്രവാസി കൂട്ടായ്മയുടെ അഡ്ഹോക്ക് കമ്മിറ്റി നിലവിൽവന്നു
text_fieldsമലപ്പുറം ജില്ല പ്രവാസി കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി അംഗങ്ങൾ
മനാമ: ബഹ്റൈനിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യംവെച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ല കൂട്ടായ്മയുടെ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയപ്പെടുക.
സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഖലയിലുള്ള മലപ്പുറം ജില്ലക്കാർ പങ്കെടുത്തു. മനാമയിലെ എം.സി.എം.എ ഓഫിസിൽ ചേർന്ന യോഗത്തിൽ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി കൂട്ടായ്മയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു.
അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി- ചെയർമാൻ: ബഷീർ അമ്പലായി, വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ, ഫിനാൻസ്: ഷിബിൻ തോമസ്, അലി അഷറഫ്. കൺവീനർ: ഷമീർ പൊട്ടച്ചോല, ജോയിൻ കൺവീനർമാർ: കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: അഷറഫ് കുന്നത്തു പറമ്പിൽ, അബ്ദുൽ ഹഖ്, മുനീർ വളാഞ്ചേരി, അൻവർ നിലമ്പൂർ, റംഷാദ് ഐലക്കാട്, മൗസൽ മൂപ്പൻ, ഹസൈനാർ കളത്തിങ്ങൽ, മൂസ കെ. ഹസ്സൻ, മുഹമ്മദ് അക്ബർ, റാഫി വേങ്ങര, വാഹിദ് ബി, ഗഫൂർ മൂക്കുതല, ഷംസുദീൻ വളാഞ്ചേരി, മുജീബ് റഹ്മാൻ, സക്കീർ ഹുസൈൻ കളൂർ, ബഷീർ തറയിൽ, ബാബു പൊന്നാനി, രഘുനാഥ് എടപ്പാൾ, സമീർ പൊന്നാനി, ഫസൽ ഹഖ്, റസാഖ് പൊന്നാനി, ഷാനവാസ് പുത്തൻ വീട്ടിൽ, അബൂബക്കർ വെളിയംകോട്, വാഹിദ് വളാഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു.
സലാം മമ്പാട്ടുമൂല സ്വാഗതവും ഷമീർ പൊട്ടച്ചോല നന്ദിയും പറഞ്ഞു. സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 3629 6042, 39763498, 34135124 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.