മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്കി
text_fieldsമനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കിയതായി കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവരുടെ ജീവിതമാര്‍ഗം അടഞ്ഞു പോകാതിരിക്കാനുമാവശ്യമായ സഹായങ്ങളാണ് നല്‍കിയത്. അവരുടെ വിഷയത്തില്‍ ഹമദ് രാജാവ് പുലര്‍ത്തുന്ന പ്രത്യേക താല്പര്യവും സഹായവും മാതൃകയാണെന്ന് ശൈഖ് ഹിശാം വ്യക്തമാക്കി. വിവിധ കാരണങ്ങളാല്‍ ജീവിതമാര്‍ഗം അടഞ്ഞുപോയ മീന്പിടിത്തക്കാര്ക്കാണ് സഹായം ലഭ്യമാക്കിയത്. പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നല്കുന്ന പിന്തുണക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.