അന്താരാഷ്ട്ര സോളാർ എനർജി അലയൻസ് യോഗത്തിൽ ബഹ്റൈനും
text_fieldsമനാമ: അന്താരാഷ്ട്ര സോളാർ എനർജി അലയൻസ് യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി. അബൂദബിയിൽ നടന്ന അഞ്ചാമത് ഏഷ്യ, പസിഫിക് മേഖല യോഗത്തിൽ വൈദ്യുതി-ജലകാര്യ മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി വിഭാഗം ആക്ടിങ് ഡയറക്ടർ ഹനാൻ അൽ ബൂഫലാസ, റിന്യൂവബ്ൾ എനർജി ആൻഡ് റിസർച് ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ഖാലിദ് സുവൈദ് എന്നിവരാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി കാർബൺ ബഹിർഗമനം കുറക്കുന്നതിനും പുനരുപയോഗ ഊർജ ഉപയോഗം വിപുലീകരിക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു യോഗം. പുനരുപയോഗ ഊർജ പദ്ധതികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള മാറ്റങ്ങൾക്കൊപ്പം മുന്നോട്ടുപോകുന്നതിനും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള യു.എൻ പദ്ധതികൾ വിജയിപ്പിക്കുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ പ്രതിനിധികൾ വ്യക്തമാക്കി. അന്താരാഷ്ട്ര സോളാർ എനർജി അലയൻസിന് അംഗരാജ്യങ്ങൾ നൽകുന്ന പിന്തുണയും വിവിധ പദ്ധതികൾ നടപ്പാക്കുന്നതിലെ ചടുലതയും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.