ബഹ്റൈൻ -ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബുൽ കലാം അബ്ദുൽ മുഅ്മിനുമായി കസാഖ്സ്താനിൽവെച്ച് കൂടിക്കാഴ്ച നടത്തി. ആത്മവിശ്വാസവും പരസ്പര പ്രവർത്തനവും വളർത്തുന്നതിനുള്ള ആറാമത് ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
നിക്ഷേപ, വ്യാപാര, സാമ്പത്തിക മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.