വിദ്യാഭ്യാസ രംഗത്ത് ബഹ്റൈന്‍ കൂടുതല്‍ മുന്നേറ്റം –മന്ത്രി
text_fieldsമനാമ: വിദ്യാഭ്യാസ രംഗത്ത് ബഹ്റൈന്‍ കൂടുതല്‍ മുന്നേറ്റം നേടാന്‍ സാധിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി. ആഗോള വിദ്യാഭ്യാസ ദിനാചരണ വേളയിലാണ് ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിെൻറ ഡിജിറ്റല്‍വത്കരണം, ആധുനികവത്കരണം, മനുഷ്യാവകാശ വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങി വിവിധ പരിഷ്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും കാഴ്ചപ്പാടുകളും വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിരവും വികസനോന്മുഖവുമായ ഒരു സമൂഹത്തെ വളര്ത്തിക്കൊണ്ടുവരാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒൗദ്യോഗിക വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് തുടങ്ങിയതിെൻറ 100ാം വാര്‍ഷികം പോയ വർഷം ആഘോഷിച്ചിരുന്നു. നാഗരികതയുടെ വെളിച്ച കേന്ദ്രമായും വിജ്ഞാനത്തിെൻറ ഗോപുരമായും സമൂഹത്തിെൻറ പുനര്‍നിര്‍മിതിയും സജീവമായ സമൂഹത്തിെൻറ വാര്‍ത്തെടുക്കലും സാധ്യമാക്കുന്ന ഇടമായി ബഹ്റൈനെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് വിജയം കാണാന്‍ സാധിച്ചിട്ടുണ്ട്.
നിര്‍ബന്ധിത- സൗജന്യ അടിസ്ഥാന വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍, വൈജ്ഞാനിക, സാംസ്കാരിക സേവനങ്ങള്‍, ദേശീയവും മതപരവുമായ വിദ്യാഭ്യാസ നവീകരണം എന്നിവ ഉറപ്പാക്കുന്നതിന് സംവിധാനങ്ങളുണ്ട്.
സമ്പൂര്‍ണമായ വൈജ്ഞാനിക ഉണര്‍വ് സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.