Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ്​ ഇൻഫർമേഷൻ...

അറബ്​ ഇൻഫർമേഷൻ മന്ത്രിതല യോഗത്തിൽ ബഹ്​റൈൻ പങ്കാളിയായി

text_fields
bookmark_border
അറബ്​ ഇൻഫർമേഷൻ മന്ത്രിതല യോഗത്തിൽ ബഹ്​റൈൻ പങ്കാളിയായി
cancel

മനാമ: അറബ്​ ഇൻഫർമേഷൻ മന്ത്രിതല യോഗത്തിൽ ബഹ്​റൈൻ പങ്കാളിയായി. മൊറോക്കൻ തലസ്​ഥാനമായ റബാത്തിൽ നടന്ന 17ാമത്​ അറബ്​ ഇൻഫർമേഷൻ മന്ത്രിതല എക്​സിക്യൂട്ടിവ്​ ഓഫിസ്​ യോഗത്തിൽ ബഹ്​റൈനെ പ്രതിനിധീകരിച്ച്​ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്​ദുല്ല അന്നുഐമിയാണ്​ പ​ങ്കെടുത്തത്​. സൗദി, തുനീഷ്യ, അൾജീരിയ, കുവൈത്ത്​, ലണോൻ, ഇറാഖ്​, യമൻ, മൊറോക്കോ, കാമറൂൺ എന്നീ അംഗരാജ്യങ്ങളിൽ നിന്നുള്ളവരാണ്​ ​യോഗത്തിൽ സന്നിഹിതരായിരുന്നത്​.

2024ലെ അറബ്​ ലീഗ്​ ഉച്ചകോടിക്ക്​ ബഹ്​റൈൻ ആതിഥ്യം വഹിക്കുന്നതിനാലാണ്​ പ്രസ്​തുത യോഗത്തിൽ ബഹ്​റൈൻ പങ്കാളിയായത്​.

53ാമത്​ അറബ്​ ഇൻഫർമേഷൻ മന്ത്രിമാരുടെ സമ്മേളനത്തിലെ അജണ്ടകളെ കുറിച്ചും ചർച്ച നടന്നു. അറബ്​ രാജ്യങ്ങൾ കൂടുതൽ യോജിപ്പും രഞ്​ജിപ്പും വിവിധ മേഖലകളിൽ സാധ്യമാക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു. മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ സ്വീകരിക്കുന്ന സമീപനങ്ങളും വിഷയമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingInformation MinistersBahrain
News Summary - Bahrain participates in meeting of Council of Arab Information Ministers' Executive Bureau
Next Story