ബി.എഫ്.സി-കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024 ഓഫിസ് ഉദ്ഘാടനം
text_fieldsമനാമ: ബി.എഫ്.സി -കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024 ഓഫിസ് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു. ടാലന്റ് സ്കാൻ പോലുള്ള പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നത്ര പരിപാടികളിൽ പങ്കെടുക്കാനും അദ്ദേഹം കുട്ടികളോട് അഭ്യർഥിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ ടാലന്റ് സ്കാനിന്റെ മുഖ്യ സ്പോൺസർ എന്ന നിലയിൽ ബി.എഫ്.സി നൽകിയ അചഞ്ചലമായ പിന്തുണക്ക് ജെയിംസ് നന്ദി രേഖപ്പെടുത്തി. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
ഡബ്ല്യു.എം.സി ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ബാബു തങ്ങള്ളത്തിൽ, ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ്, കെ.സി.എ വൈസ് പ്രസിഡന്റും ടാലന്റ് സ്കാൻ എക്സ് -ഓഫിഷ്യോയുമായ ലിയോ ജോസഫ്, വൈസ് ചെയർമാൻമാരായ റോയ് സി. ആന്റണി, ജോയൽ ജോസ്, സിമി ലിയോ എന്നിവരും മറ്റു കെ.സി.എ ഭാരവാഹികളും കെ.സി.എ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയതി 2024 ഒക്ടോബർ 10 ആണ്. ഒരു മത്സരാർഥിക്ക് 10 വ്യക്തിഗത ഇനങ്ങളിലും എല്ലാ ഗ്രൂപ് ഇവന്റുകളിലും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് നിരവധി അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. 2024 ഒക്ടോബർ/ നവംബർ മാസങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.