Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​റു​കി​ട വ്യാ​പാ​ര...

ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ: പ​ഠ​ന റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്കും

text_fields
bookmark_border
ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ: പ​ഠ​ന റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്കും
cancel
camera_alt????????????????? ?????????? ?????? ?????? ??????????? ????? ???????????? ?????????????????? ?????????? ????????? ?????? ???????????? ??????

മ​നാ​മ: ഫോ​ര്‍മു​ല വ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​ത് നേ​ട്ട​മാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ് യോ​ഗം. മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ ദി​വ​സം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​തും ഒ​ട്ടേ​റെ സ​ന്ദ​ര്‍ശ​ക​രെ ആ​ക​ര്‍ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തും നേ​ട്ട​മാ​ണെ​ന്ന് വി​ല​യി​രു​ത്തി. ഫോ​ര്‍മു​ല വ​ണ്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ സം​ഘാ​ട​ക സ​മി​തി​ക്ക് കാ​ബി​ന​റ്റ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, വി​നോ​ദ​സ​ഞ്ചാ​ര, ഹോ​ട്ട​ല്‍ മേ​ഖ​ല​ക​ളി​ല്‍ ക​രു​ത്ത് പ​ക​രാ​ന്‍ ഫോ​ര്‍മു​ല വ​ണ്‍ മ​ത്സ​രം കാ​ര​ണ​മാ​കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ട്ടു.

തു​നീ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന അ​റ​ബ് ഉ​ച്ച​കോ​ടി​യി​ലെ ബ​ഹ്റൈ​ന്‍ പ​ങ്കാ​ളി​ത്തം മ​ന്ത്രി​സ​ഭ സ്വാ​ഗ​തം​ചെ​യ്തു. അ​റ​ബ് മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും ​െഎ​ക്യ​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​മെ​തി​രെ നി​ല​പാ​ടെ​ടു​ക്കാ​ൻ 30ാമ​ത് ഉ​ച്ച​കോ​ടി നി​മി​ത്ത​മാ​കും. ഉ​ച്ച​കോ​ടി​യി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ കാ​ബി​ന​റ്റ് സ്വാ​ഗ​തം ചെ​യ്തു. രാ​ജ്യ​ത്തെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ് ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​തി​സ​ന്ധി​ക​ള്‍ മ​റി​ക​ട​ക്കു​ന്ന​തി​നും ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ര്‍ദേ​ശി​ച്ചു. വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം, ബ​ഹ്റൈ​ന്‍ ചേം​ബ​ര്‍ ഓ​ഫ് ​േകാ​മേ​ഴ്സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ഠ​ന റി​പ്പോ​ര്‍ട്ട് ത​യ​റാ​ക്കി​യ​ത്. നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ലി ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ചെ​റു​കി​ട, ഇ​ട​ത്ത​രം മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളും ന​ല്‍കാ​നു​ള്ള തു​ക എ​ത്ര​യും പെ​ട്ടെ​ന്ന് അ​നു​വ​ദി​ക്കാ​ൻ നി​ര്‍ദേ​ശി​ച്ചു. ഇ​തി​നാ​യി 21 ദ​ശ​ല​ക്ഷം ദി​നാ​ര്‍ നീ​ക്കി​വെ​ക്കാ​നാ​ണ് മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്ക് ന​ല്‍കി​യ നി​ര്‍ദേ​ശം. ജൂ​ലാ​ന്‍ കു​ന്നു​ക​ള്‍ ഇ​സ്രാ​യേ​ലി​​െൻറ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ മ​ന്ത്രി​സ​ഭ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. പൊ​തു സു​ര​ക്ഷ​ക്കാ​യി സ​ന്ന​ദ്ധ സേ​വ​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്‍കി. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു വെ​ച്ച നി​ര്‍ദേ​ശ​ത്തി​നാ​ണ് അ​നു​മ​തി. ബ​ഹ്റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ സു​ര​ക്ഷാ രം​ഗ​ത്ത് സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കാ​ന്‍ അം​ഗീ​കാ​രം ന​ല്‍കി.

കൂ​ടാ​തെ മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​നും സ​ഹ​ക​രി​ക്കും. ലോ​ക​ബാ​ങ്കി​ല്‍ ബ​ഹ്റൈ​ന്‍ പ​ങ്ക് വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന് കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ല്‍കി. ധ​ന​മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു വെ​ച്ച നി​ര്‍ദേ​ശ​ത്തി​നാ​ണ് അ​നു​മ​തി. ടെ​ണ്ട​ര്‍ ബോ​ര്‍ഡി​​െൻറ 2018ലെ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍ച്ച ചെ​യ്തു. 3.7 ബി​ല്യ​ന്‍ ദി​നാ​റി​​െൻറ 2102 ടെ​ണ്ട​റു​ക​ള്‍ക്കാ​ണ് അ​നു​മ​തി ന​ല്‍കി​യ​ത്. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 10 സ്ഥ​ല​ത്ത് ഭൂ​മി അ​ക്വ​യ​ര്‍ ചെ​യ്യു​ന്ന​തി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetgulf news
News Summary - cabinet-bahrain-gulf news
Next Story