പ്രതിസന്ധികളിൽ മലയാളി ബിസിനസുകാർക്ക് ഒപ്പമുണ്ടാകും -‘ടീം ഷറാക്ക’
text_fieldsമനാമ: മലയാളി ബിസിനസ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ ‘ടീം ഷറാക്ക’ പാനലിെൻറ പ്രധാനപ്പെട്ട മൽസരാർത്ഥികൾ മലയാളി ബിസിനസ് കമ്യൂണിറ്റിയുമായി നടത്തിയ ആശയസംവാദം വേറിട്ട പരിപാടിയായി. മാർച്ച് 10ന് നടക്കുന്ന ചേംബർ ഓഫ് കോമേഴ്സ് തിരഞ്ഞടുപ്പിെൻറ പ്രചരാണാർത്ഥമാണ് നിലവിലെ ചേംബർ ഭരണ സമിതി ഭാരവാഹികളും സ്ഥാനാർത്ഥികളും ബഹ്റൈനിലെ മലയാളികളായ ബിസിനസ് സമൂഹവുമായി ചർച്ച നടത്തിയത്.
ഗുദൈബിയ സ്വിസ് ഇൻറർനാഷനൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ 500 ഓളം മലയാളി ബിസിനസുകാർ പങ്കെടുത്തു. ബിസിനസുകാരുടെ പരാതികളിലും നിർദേശങ്ങളിലും കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് ഷറാക്ക പാനൽ പ്രതിനിധികൾ ഉറപ്പ് നൽകി. പരിപാടിയിൽ മുഹമ്മദ് സാജിദ് ഇസ്ഹാർ, ഇസ മുഹമ്മദ് അബ്ദുൽ റഹ്മാൻ, അഹമ്മദ് അബ്ദുല്ല ബിൻ ഹിന്ദി , ഹക്കിം ഇബ്രാഹിം അൽ ഷമറി, അഹമ്മദ് സബ അൽ സാലും, ഡോ. ലാമിയ അഹമ്മദ് മഹമുദ്, ജമാൽ അബ്ദുല്ല അൽകുഹ്ജി, സോമൻ ബേബി, അമ്പിളികുട്ടൻ, ജോൺ െഎപ്പ്, രാധാകൃഷ്ണപിള്ള, െജയ്ഫർ മൈതാനി, വർഗീസ് കാരക്കൽ എന്നിവരും പങ്കെടുത്തു. പരിപാടികൾക്ക് മലയാളി ബിസിനസുകാരായ ഡോ. ജോർജ് മാത്യു, അബ്ദുൽ ജലീൽ എം.എക്സ്, ബഷീർ അമ്പലായി, അഡ്വ. മാധവൻ കല്ലത്ത്, മഹമൂദ് മുഹമ്മദ് അലി, റിയാസ് തരിപ്പയിൽ, അഷ്റഫ് മർവ, അഡ്വ. ലതീഷ് ഭരതൻ, ജോബിൻ ജോൺ, മുനീർ മായഞ്ചേരി, അഷ്റഫ് ഫാഷൻ, രഞ്ജിത്, അബീർ നാസർ, മൂസഹാജി, ജേക്കബ് തേക്കിൻതോട്, ശശി എലെറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.