സെൻറ് മേരീസ് കത്തീഡ്രലില്‍ ഹാശ ആഴ്ച ശുശ്രൂഷകള്‍ 23 മുതല്‍
text_fieldsമനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂര്‍വ്വ മേഘലയിലെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ മാര്‍ച്ച് 23 മുതല്‍ 31 വരെ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ എന്നിവരുടെ സഹ കാര്‍മികത്വത്തിലും ആണ് ശുശ്രൂഷകള്‍ നടക്കുന്നത്. മെയ് 23 ന് രാവിലെ 6.30 മുതല്‍ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, നാല്‍പ്പതാം വെള്ളിയുടെ ആരാധന എന്നിവ കത്തീഡ്രലില്‍ വച്ചും 24 ന് വൈകിട്ട് 6.00 മുതല്‍ ബഹ്റൈൻ കേരളീയ സമാജത്തിൽ സന്ധ്യ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ‘ഓശാന ഞായര്‍ ശുശ്രൂഷ’, വചനിപ്പ് പെരുന്നാള്‍ എന്നിവയും നടക്കും. 25 ന് വൈകിട്ട് 6.30 മുതല്‍ സന്ധ്യ നമസ്കാരം, ‘വാദേദ് ദൽമീനൊ’ ശുശ്രൂഷ.
26,27, തീയതികളില്‍ യാമ പ്രാര്‍ത്ഥനകളും വൈകിട്ട് ഏഴുമുതല്‍ സന്ധ്യ നമസ്കാരവും ദൈവ വചന പ്രഘോഷണവും നടക്കും. 28 ന് യാമ പ്രാര്‍ത്ഥനകളും വൈകിട്ട് ആറ്മുതല്‍ ബഹ്റൈൻ കേരളാ സമാജത്തില്‍ സന്ധ്യ നമസ്കാരം, ‘പെസഹാ വ്യാഴാഴ്ച്ച ശുശ്രൂഷ’, വിശുദ്ധ കുര്‍ബ്ബാന എന്നിവയും 29 ന് കത്തീഡ്രലില്‍ യാമ പ്രാര്‍ത്ഥനകളും വൈകിട്ട് ആറു മുതല്‍ സന്ധ്യ നമസ്കാരം, ‘കാല്‍ കഴുകല്‍ ശുശ്രൂഷ’ എന്നിവ നടക്കും. 30ന് രാവിലെ ഏഴു മുതല്‍ സിഞ്ച് അല്‍ അഹലി ക്ലബ്ബില്‍ വച്ച് ‘ ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷയും’ കുരിശ് കുമ്പിടീലും. വൈകിട്ട് ഏഴുമുതല്‍ കത്തീഡ്രലില്‍ ജാഗരണ പ്രാര്‍ത്ഥനയും നടക്കും നടക്കും. 31 ന് രാവിലെ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും വൈകിട്ട് ആറു മുതല്‍ ബഹറിന്‍ കേരളാ സമാജത്തില്‍ സന്ധ്യ നമസ്കാരവും ‘ഈസ്റ്റര്‍ ശുശ്രൂഷയും’ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ക്രൈസ്തവര്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ ആചരിക്കുന്ന ഈ സമയത്ത് സെൻറ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷകളിലും ഏവരും പെങ്കടുക്കണമെന്നും ശുശ്രൂഷകള്‍ നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾക്കായി പ്രത്യേകമായി ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടന്നും ഇടവക ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.