ഒാണാട്ടുകരക്കാർ ഒഴുകിയെത്തി; ഉത്സവം ഉജ്ജ്വലമായി
text_fieldsമനാമ : ഓണാട്ടുകര പ്രദേശത്തിലെ കാർഷിക സംസ്കാരത്തിെൻറ ഓർമപ്പെടുത്തലുമായി ബഹ്‌റൈനിലെ ഓണാട്ടുകര നിവാസികൾ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ ഉത്സവം ജനപങ്കാളിത്തവും വിത്യസ്ത പരിപാടികൾ കൊണ്ടും ആവേശം നിറഞ്ഞതായി. രാവിലെ പത്തര മുതൽ ആരംഭിച്ച കഞ്ഞിസദ്യയിൽ അയ്യായിരത്തോളം േപരാണ് പെങ്കടുത്തത്. പാചക വിദഗ്ദ്ധനായ ജയൻ ശ്രീഭദ്ര നാട്ടിൽ നിന്നെത്തിയാണ് സദ്യ തയ്യാറാക്കിയത്. കഞ്ഞിയും കടുമാങ്ങ അച്ചാറും കാച്ചിയ പപ്പടവും മുതിര പുഴുക്കും അസ്ത്രവും ഒപ്പം ഉണ്ണിയപ്പവും അവിയലും വിളമ്പിയപ്പോൾ പ്രവാസികളായ ഒാണാട്ടുകരക്കാരുടെ നാവിലും മനസിലും ഒാർമസ്വാദ് നിറഞ്ഞു.
ലോകത്തിലെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ യുനെസ്കോ പരിഗണിക്കുന്ന ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭ ഭരണിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കുത്തിയോട്ടത്തിെൻറ ഭാഗമായാണ് ബഹ്റൈനിലും ആഘോഷം സംഘടിപ്പിച്ചത്. വൈകിട്ട് ആറ് മുതൽ കുത്തിയോട്ട ആചാര്യൻ വെന്നിയിൽ നാരായണപിള്ള, കുത്തിയോട്ട പരിശീലകൻ മധുചന്ദ്രൻ പേള തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ നൂറോളം കുത്തിയോട്ട കലാകാരന്മാർ അവതരിപ്പിച്ച കുത്തിയോട്ട ചുവടും നടന്നു. തിങ്ങി നിറഞ്ഞ സദസ് ഹർഷാരവത്തോടെയാണ് കണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.