ആരോഗ്യ ദിന പരിപാടികൾ സംഘടിപ്പിച്ചു
text_fieldsമനാമ: ലോക ആരോഗ്യദിനത്തിെൻറ ഭാഗമായി കഴിഞ്ഞ ദിവസം, ആരോഗ്യ മന്ത്രാലയം രാജ്യത്ത് ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ചു. സുപ്രീം ഹെൽത്ത് കൗൺസിൽ പ്രസിഡൻറ് ലെഫ്റ്റനൻറ് ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ ആലി ഷോപ്പിംഗ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്, ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. എല്ലാവർക്കും ആരോഗ്യം എന്ന ശീർഷകത്തിലാണ് ഇൗ വർഷത്തെ ആരോഗ്യദിന പരിപാടികൾ നടന്നത്. ബഹ്ഹൈനിൽ ആരോഗ്യ സംരക്ഷണത്തിനായി വ്യാപക പരിപാടികളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സംവിധാനത്തെ പരിഷ്കരിക്കുന്നതിനും ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതിനും എല്ലാ ജനങ്ങൾക്കും സുസ്ഥിരവും സമഗ്രവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും സുപ്രീം ഹെൽത്ത് കൗൺസലുമായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം സഹകരിച്ച് മുന്നോട്ടുപോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യത്തിെൻറ പ്രാധാന്യം അടിവരയിടുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ആരോഗ്യ സുപ്രീം കൗൺസിൽ പ്രസിഡൻറിന് മന്ത്രി ചടങ്ങിൽ നന്ദി അറിയിക്കുകയും ചെയ്തു. 2018 ലെ ലോക ആരോഗ്യ ദിനം പ്രമേയത്തിെൻറ പ്രാധാന്യങ്ങൾക്ക് അനുസൃതമായും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യവും മുന്നിൽവെച്ചാണ് ബഹ്റൈനിൽ ആരോഗ്യ മന്ത്രാലയവും സുപ്രീം ഹെൽത്ത് കൌൺസിലും മറ്റ് കഴിവുള്ള പാർടികളും പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ, സാമൂഹിക ക്ഷേമ ഡയറക്ടേറ്റുകളുടെയും ആൻറി നാർക്വാട്ടിക് ഡയറക്ടേറ്റുകളുടെയും നേതൃത്വത്തിൽ ലോക ആരോഗ്യദിനാഘോഷം സംഘടിപ്പിച്ചു. സുപ്രീം കൗൺസിൽ ഒാഫ് ഹെൽത് പ്രസിഡൻറ് ലഫ് ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ആഘോഷം പരിപാടി നടക്കുന്നത്. ആരോഗ്യം സംരക്ഷിക്കാനും ലഹരിക്കെതിരെയുള്ള പോരാട്ടം നടത്താനും ലക്ഷ്യമിട്ടാണ് ആഘോഷം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.