സിംസ് പ്രവർത്തനോദ്ഘാടനം നാളെ
text_fieldsമനാമ: സീറോ മലബാർ സൊസൈറ്റിയുടെ 2018-19 വർഷത്തെ പ്രവർത്തന ഉത്ഘാടനവും പുതിയ ഡയറക്ടർ ബോർഡിെൻറ സ്ഥാനാരോഹണവും
മെയ്യ് 12 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് സിംസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിംസ് പ്രസിഡൻറ് പോൾ ഉറുവത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ് ഉത്ഘാടനം നിർവഹിക്കും. ബഹ്‌റൈനിലെ വിവിധ സാമൂഹിക സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. സിംസ് സെക്രട്ടറി ജോയ് തരിയത് പ്രവർത്തന മാർഗരേഖ അവതരിപ്പിക്കും.
പ്രോഗാം കോഓർഡിനേറ്റർ ഷിനോയ് പുളിക്കൽ, സ്‌പോൺസർഷിപ് കൺവീനർ ജെയിംസ് ജോസഫ് എന്നിവരാണ്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സിംസ് ഭാരവാഹികൾ അറിയിച്ചു. സിംസിെൻറ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇവരാണ്. പോൾ ഉറുവത്ത് (പ്രസിഡൻറ്), ജോയ് തരിയത് (സെക്രട്ടറി), ചാൾസ് ആലുക്ക (വൈസ് പ്രസിഡൻറ്), ജീവൻ ചാക്കോ (ട്രഷറർ), ജേക്കബ് വാഴപ്പിള്ളി (അസിസ്റ്റൻറ് ട്രഷറർ), ജോയ് മഠത്തുംപടി (അസിസ്റ്റൻറ് സെക്രട്ടറി), മോൻസി മാത്യു (മെമ്പർഷിപ് സെക്രട്ടറി), നോയ് ജോസഫ് (എൻറർടൈൻമെൻറ് സെക്രട്ടറി), റൂസോ ജോസഫ് (സ്പോർട്സ് സെക്രട്ടറി), സജു സ്റ്റീഫൻ (ഐടി) എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ. ഷിനോയ് ആൻറണി പുളിക്കൽ ഇേൻറർണൽ ഓഡിറ്റർ.
ബഹ്‌റൈനിലെ ജീവകാരുണ്യേമഖലയിൽ കഴിഞ്ഞ കാലത്തിനിടയിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും ഇനിയും പ്രവാസികൾക്കിടയിൽ മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പോൾ ഉറുവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.