Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണം...

ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണം ഫെ​സ്റ്റി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

text_fields
bookmark_border
onam 2024
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണം ഫെ​സ്റ്റ് 2024ന് ​ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ഒ​ക്ടോ​ബ​ർ നാ​ലു വ​രെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം ഓ​ണ​പ്പു​ട​വ (പ​ര​മ്പ​രാ​ഗ​ത ഓ​ണ​വേ​ഷം) മ​ത്സ​ര​വും സി​നി​മാ​റ്റി​ക് ഡാ​ൻ​സും അ​ര​ങ്ങേ​റി. വെ​ള്ളി​യാ​ഴ്ച പാ​യ​സ​മ​ത്സ​രം, ചെ​ണ്ട​മേ​ളം, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ ന​ട​ക്കും.

രാ​ത്രി 7.30 മു​ത​ലാ​ണ് പ​രി​പാ​ടി. 28ന് ​തി​രു​വാ​തി​ര മ​ത്സ​ര​വും ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക​യും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​രി​യു​മാ​യ പ്ര​സീ​ത ചാ​ല​ക്കു​ടി​യു​ടെ പ​രി​പാ​ടി രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ർ നാ​ലി​ന് പൂ​ക്ക​ള​മ​ത്സ​രം, ഓ​ണ​ച്ച​ന്ത, ഘോ​ഷ​യാ​ത്ര തു​ട​ർ​ന്ന് ആ​ര​വം ബ​ഹ്‌​റൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ക് മ്യൂ​സി​ക് ആ​ൻ​ഡ് ഫ്യൂ​ഷ​ൻ ബാ​ൻ​ഡ് മ​ത്സ​രം എ​ന്നി​വ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam FestBahrain NewsOnam 2024
News Summary - Exciting start to Indian Club Onam Fest
Next Story