Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത്​: 19...

മനുഷ്യക്കടത്ത്​: 19 പ്രതികൾ വിചാരണ നേരിടും

text_fields
bookmark_border
മനുഷ്യക്കടത്ത്​: 19 പ്രതികൾ വിചാരണ നേരിടും
cancel

മനാമ: രാജ്യത്തെ ഏറ്റവും വലിയ മനുഷ്യക്കടത്ത്​ കേസുകളിൽ ഒന്ന്​ കഴിഞ്ഞദിവസം പബ്ലിക്​ ​പ്രോസിക്യൂഷന്​ മുന്നിലെത്തി. 19 പ്രതികളാണ്​ കേസിലുള്ളത്​. എല്ലാവരെയും റിമാൻഡ്​​ ചെയ്യാൻ പബ്ലിക്​ പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒന്നാം ഹൈ ക്രിമിനൽ കോടതിയിൽ അടുത്ത മാസം 12ന്​ കേസ്​ പരിഗണിക്കും. 11 ഇരകളിൽ നിന്ന്​ ഏഴു പരാതികളാണ്​ പ്രതിക​ൾക്കെതിരെ ലഭിച്ചത്​. നല്ലജോലിയും വേതനവുമുണ്ടെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ വീട്ടുജോലിക്കാരെ​ കൂട്ടിക്കൊണ്ടുപോവുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക്​ നിർബന്ധിക്കുകയുമാണ്​ പ്രതികൾ ചെയ്​തിരുന്നത്​. സ്​ത്രീകളെ താമസ സ്​ഥലത്ത്​ ബന്ദികളാക്കി അനാശാസ്യത്തിന്​ പ്രേരിപ്പിച്ച്​ പ്രതികൾ പണം സമ്പാദിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതിയായ ഒരു സ്​ത്രീയെ പിടികൂടുന്നതിന്​ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human trafficking
News Summary - Human trafficking: 19 accused to face trial
Next Story