മനുഷ്യക്കടത്ത്: പ്രതിക്ക് അഞ്ചുവര്‍ഷം തടവും 2000 ദീനാര്‍ പിഴയും
text_fieldsമനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന പ്രതിക്ക് അഞ്ചുവര്‍ഷം തടവും 2000 ദീനാര്‍ പിഴയും ഒന്നാം ക്രിമിനല്‍ കോടതി വിധിച്ചു. യുവതിയെ ബഹ്റൈനിലേക്ക് കൊണ്ടുവരുകയും അനാശാസ്യ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തതാണ് കേസിനാധാരമായ സംഭവം. ഇരയാക്കപ്പെട്ട യുവതിയെ നാട്ടിലേക്ക് അയക്കുന്ന ചെലവ് വഹിക്കുന്നതിനും കോടതി ഉത്തരവുണ്ട്.
ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. വീട്ടുജോലിക്ക് നില്‍ക്കുകയായിരുന്ന യുവതിയെ സമൂഹമാധ്യമം വഴി പരിചയപ്പെടുകയും പിന്നീട് തെൻറ ഫ്ലാറ്റിലേക്ക് എത്തിച്ച് അനാശാസ്യത്തിന് നിർബന്ധിക്കുകയുമായിരുന്നു.
പ്രതി സ്ഥലത്തില്ലാതിരുന്ന സമയം യുവതി ജനല്‍ വഴി രക്ഷപ്പെടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.