Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത് :...

മനുഷ്യക്കടത്ത് : രണ്ടു​ പ്രതികൾക്ക്​ പത്ത്​ വർഷ​ം വീതം തടവ്

text_fields
bookmark_border
മനുഷ്യക്കടത്ത് : രണ്ടു​ പ്രതികൾക്ക്​ പത്ത്​ വർഷ​ം വീതം തടവ്
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷ​ം വീ​തം ത​ട​വും 2000 ദി​നാ​ർ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. യു​വ​തി​യെ അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നി​ർ​ബ​ന്ധി​െ​ച്ച​ന്ന കേ​സി​ലാ​ണ്​ ഒ​ന്നാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​ ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ര​യെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന ചെ​ല​വ്​ പ്ര​തി​ക​ൾ വ​ഹി​ക്ക​ണ​മെ​ന്നും ​ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​​ശേ​ഷം പ്ര​തി​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​നാ​ശാ​സ്യ​ത്തി​ൽ​നി​ന്ന് ഇ​ര സ​മ്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച മൂ​ന്നാം പ്ര​തി​ക്ക്​ മൂ​ന്ന് വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും വി​ധി​ച്ചി​ട്ടു​ണ്ട്.

മ​സാ​ജ് പാ​ർ​ല​റി​ൽ ജോ​ലി​ന​ൽ​കാ​മെ​ന്ന്​ പ്ര​ലോ​ഭി​പ്പി​ച്ചാ​ണ്​​ പ്ര​തി​ക​ൾ ഇ​ര​യെ രാ​ജ്യ​ത്തേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്.ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ യു​വ​തി​യെ ഒ​രു അ​പ്പാ​ർ​ട്ട്മെൻറി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ച്ച്​ അ​നാ​ശാ​സ്യ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ച്ചു. യു​വ​തി​യു​ടെ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന എ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​യു​ട​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​ർ സൂ​ചി​പ്പി​ച്ചു. ഇ​ര​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Traffickingimprisonmenttwo convicts
News Summary - Human Trafficking: Ten years imprisonment for two convicts
Next Story