അൽ ജസീറ സൂപ്പർമാർക്കറ്റിൽ ഇന്ത്യ ഫെസ്റ്റിവൽ തുടങ്ങി
text_fieldsമനാമ: അൽ ജസീറ സൂപ്പർമാർക്കറ്റിൽ ഇന്ത്യ ഫെസ്റ്റിവലിന് തുടക്കം. ഒക്ടോബർ 29 മുതൽ നവംബർ 10 വരെയാണ് ഫെസ്റ്റിവൽ. സിഞ്ച് സൂപ്പർമാർക്കറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, അബ്ദുൽ റഹ്മാൻ ജുമ (ചെയർമാൻ, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി), പ്രഫ. ഡോ. നന്ദിത സെൻഗുപ്ത (ഐ.ടി വിഭാഗം മേധാവി, ബഹ്റൈൻ കോളജ് ഓഫ് ബഹ്റൈൻ), വി.കെ. തോമസ് (ചെയർമാൻ, ഐ.സി.ആർ.എഫ്), അബ്ദുൽ ഹുസൈൻ ഖലീൽ ദവാനി (ചെയർമാൻ - അൽ ജസീറ ഗ്രൂപ്), ഉജ്ജൽ കുമാർ മുഖർജി (സി.ഇ.ഒ - അൽ ജസീറ ഗ്രൂപ്) എന്നിവർ സന്നിഹിതരായിരുന്നു.
സന്ദർശകർക്ക് സ്വാദിഷ്ടമായ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് മുതൽ മധുരയിൽനിന്നുള്ള മധുരപലഹാരങ്ങൾ വരെ ഉൾക്കൊള്ളുന്ന, ഭക്ഷണ വൈവിധ്യം ആസ്വദിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ ഭക്ഷ്യോൽപന്നങ്ങളും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. എല്ലാ അൽ ജസീറ സൂപ്പർമാർക്കറ്റുകളിലും ഓഫറുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.