ലുലുവിൽ ഇറ്റാലിയൻ ഫുഡ് ഫെസ്റ്റ് ഇന്നുമുതൽ
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇറ്റാലിയൻ ഫുഡ് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും. രുചികരമായ ഇറ്റാലിയൻ ഭക്ഷണം ആസ്വദിക്കാനുള്ള അവസരമാണിത്. ചോക്ലറ്റ്, ഫ്രൂട്ട് ജാമുകൾ, രുചികരമായ പഫ് പേസ്ട്രികൾ എന്നിവ കൂടാതെ ഇറ്റാലിയൻ ആപ്പിളും വിലക്കുറവിൽ ലഭിക്കും.
ബൽസാമിക് വിനാഗിരി, ഒലിവ് തുടങ്ങിയ ഇറ്റാലിയൻ അടുക്കളയിലെ പ്രധാന വിഭവങ്ങൾ എന്നിവക്കു പുറമെ ഓർഗാനിക് പാസ്ത പോലെയുള്ള പ്രത്യേക ഇനങ്ങളും ഉണ്ടാകും. ലുലു ഹൈപ്പർ മാർക്കറ്റ് കിച്ചണിൽ തയാറാക്കുന്ന വിവിധ ഇറ്റാലിയൻ വിഭവങ്ങളും ആസ്വദിക്കാം. 27ന് സാറിലെ ലുലു ആട്രിയം മാളിലാണ് ഉദ്ഘാടനം.
ഉദ്ഘാടനദിവസം ഇറ്റാലിയൻ സംഗീതജ്ഞൻ അഡ്രിയാനോ ലോറെറ്റിയുടെ സാക്സഫോൺ കച്ചേരിയും നടക്കും. ദി ഡൊമൈൻ ഹോട്ടലിൽനിന്നുള്ള ഇറ്റാലിയൻ സ്പെഷാലിറ്റി ഷെഫ് സിമോണ ഗിരെല്ലിയുടെ കുക്കറി ഡെമോയും അരങ്ങേറും. ബഹ്റൈനിലെ ഒമ്പത് ലുലു ഹൈപ്പർ മാർക്കറ്റുകളിലും മേയ് ആറു വരെ ഫെസ്റ്റിവൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.