കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽക്യാമ്പ് നാളെ
text_fieldsമനാമ: ബഹ്റൈന്റെ 51ാമത് ദേശീയ ദിനാഘോഷത്തോടെനുബന്ധിച്ച് കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ച് എല്ലാ പ്രവാസികൾക്കും ഉപകാരപ്രദമാകുന്നവിധം ‘സ്നേഹ സ്പർശം’ എന്ന പേരിൽ തിങ്കളാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ അവർക്ക് ആവശ്യമായ ഏതു സ്പെഷലിസ്റ്റ് ഡോക്ടറെ സൗജന്യമായി കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ 30 ദീനാറിൽ കൂടുതൽ ചെലവ് വരുന്ന വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ മൂന്നു ദീനാറിനു സ്പെഷൽ ഡിസ്കൗണ്ട് ആയി ചെയ്തു കൊടുക്കും.
എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് കൺവീനർ മാരായ രാജീവ് -39234547, സുബീഷ് -39368925, രാജേഷ് -39113740 എന്നിവരുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.