സലാല ലുലുവിൽ ദേശീയദിനാഘോഷം
text_fieldsസലാല: ഒമാന്റെ 52ാം ദേശീയദിനാഘോഷം കൂറ്റൻ കേക്ക് മുറിച്ച് ലുലു ആഘോഷിച്ചു. അൽ വാദി ലുലു ഹൈപ്പർ മാർക്കറ്റിലാണ് 50 മീറ്ററോളം വലുപ്പമുള്ള കേക്ക് ഒരുക്കിയത്.സലാല മുനിസിപ്പാലിറ്റി ഡി.ജി. മുനീർ ബിൻ അവാദ് ബിൻ ബാകിർ അക് ജദിയാനി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ, സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ്, അഹ്മദ് ബസ് റാവി, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഒമാന്റെ വിവിധ സാംസ്കാരിക പരിപാടികളും നടന്നു. ഇതോടനുബന്ധിച്ച് ഒമാനി സുഗന്ധ ഉൽപന്നങ്ങളുടെ എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് നിരവധി ഉൽപന്നങ്ങൾക്ക് നിരക്കിളവുള്ളതായി മാനേജ്മെന്റ് അറിയിച്ചു. ചടങ്ങിൽ പ്രവാസികൾ ഉൾപ്പെടെ വൻ ജനാവലി സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.