സമാജത്തിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ഒമ്പത് മുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം നവരാത്രി ആഘോഷം ഒക്ടോബർ 9,10,12,13 തീയതികളിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 13ന് നടക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകൾക്കായി കേരളത്തിലെ പ്രമുഖ പൊലീസ് ഓഫിസർ എസ്. ശ്രീജിത്ത് ഐ.പി.എസ് എത്തിച്ചേരും.
സ്വന്തം പരിശ്രമത്തിലൂടെ സംഗീതരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിക്കുന്ന വ്യത്യസ്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. രാവിലെ അഞ്ചിന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്ന അദ്ദേഹം നവരാത്രി സംഗീതോത്സവത്തിൽ ഗാനാർച്ചന നടത്തും.
നൃത്തസംഗീത പരിപാടികളോടെ ആഘോഷിക്കുന്ന നവരാത്രി മഹോത്സവത്തിന്റെ വിവരങ്ങൾക്കും എഴുത്തിനിരുത്തിനും റിയാസ് ഇബ്രാഹിം-33189894, വിനയചന്ദ്രൻ നായർ-3921 5128 എന്നിവരെ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.