തൊഴിലന്വേഷകർക്കായി ഒാൺലൈൻ ശിൽപശാല നാളെ
text_fieldsമനാമ: തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനുമായി ലോറൽസ് സെൻറർ ഫോർ ഗ്ലോബൽ എജുക്കേഷൻ 'പ്ലേസ്മെൻറ് വർക്ക്ഷോപ്പ്' എന്ന പേരിൽ സൗജന്യ ഓൺലൈൻ ശിൽപശാല സംഘടിപ്പിക്കുന്നു.
േപ്ലസ്മെൻറ് ട്രെയിനറായ സിന്ധു സി. സദാനന്ദനും സർട്ടിഫൈഡ് കരിയർ പരിശീലകനായ അബ്ദുൽ ജലീൽ അബ്ദുല്ലയും നയിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പെങ്കടുക്കാം. ശനിയാഴ്ച വൈകീട്ട് ആറ് മുതൽ 7:30 വരെ സൂം പ്ലാറ്റ്ഫോമിലാണ് ശിൽപശാല.
ശ്രദ്ധേയമായ റെസ്യൂമെകളും ലിങ്ക്ഡ് ഇൻ പ്രൊഫൈലുകളും സൃഷ്ടിക്കുക, അഭിമുഖത്തിന് തയാറെടുക്കുക, അഭിമുഖത്തിൽ ഉദ്യോഗാർഥികൾ വരുത്തുന്ന പൊതുവായ തെറ്റുകൾ, തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ച് അറിവ് പകരുന്നതാണ് ശിൽപശാലയെന്ന് ഡയറക്ടറും സി.ഇ.ഒയുമായ അബ്ദുൽ ജലീൽ അബ്ദുല്ല പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. രജിസ്ട്രേഷനായി 33609501 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.