മനുഷ്യക്കടത്ത് തടയൽ: ബഹ്റൈൻ മുൻനിരയിൽ എത്തിയത് അഭിമാനാർഹം –മന്ത്രിസഭ
text_fieldsമനാമ: മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് റിപ്പോർട്ടിൽ തുടർച്ചയായ നാലാം വർഷവും ബഹ്റൈൻ മുൻനിരയിലെത്തിയത് അഭിമാനാർഹമാണെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതിയും സമത്വവും ഉറപ്പുവരുത്തുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ഇൻറർനാഷനൽ റിലേഷൻസിെൻറ ഒാണററി ഡോക്ടറേറ്റ് ലഭിച്ച ഹമദ് രാജാവിനെ മന്ത്രിസഭ അഭിനന്ദിച്ചു. വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഹമദ് രാജാവിെൻറ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നൽകുന്നത്. രാജാവിെൻറ നേതൃത്വത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്നും യോഗം ചൂണ്ടിക്കാട്ടി.
വനിതാ ശാക്തീകരണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ ഇൻറർനാഷനൽ അവാർഡിെൻറ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു.
ഹമദ് രാജാവിെൻറ ഭരണത്തിൻകീഴിൽ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ പിന്തുണയോടെ ബഹ്റൈൻ സ്ത്രീകൾ നടത്തുന്ന മുന്നേറ്റത്തിെൻറ പ്രതിഫലനമാണ് അവാർഡെന്നും വിലയിരുത്തി.
കോവിഡ് നേരിടുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടരേണ്ടതിെൻറ പ്രാധാന്യം യോഗം ഉൗന്നിപ്പറഞ്ഞു. മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ട്രാഫിക് ലൈറ്റ് സംവിധാനം ഏറെ പ്രധാനപ്പെട്ടതാണ്.
രാജ്യത്തിെൻറ മത്സരാധിഷ്ഠിത അന്തരീക്ഷം ഉയർത്താൻ ആവിഷ്രിച്ച വിവിധ വികസന പദ്ധതികൾ വേഗത്തിലാക്കുന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്തു. സ്പോർട്സ് സിറ്റി പദ്ധതി, സാഖിറിലെ പുതിയ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ എന്നിവയാണ് നിലവിലുള്ള പ്രധാനപ്പെട്ട പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.