വിസ മാറ്റാൻ മറ്റ് രാജ്യത്തേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ടവ
text_fieldsവിസ മാറാനായി എക്സിറ്റ് അടിക്കാൻ ഇതര രാജ്യങ്ങളിൽ പോകുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ വരുന്നവർക്ക് വിസ ലഭിക്കാൻ വൈകുകയോ കിട്ടാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകാൻ സാധ്യതയേറെയാണ്. അങ്ങനെ വന്നാൽ പാസ്പോർട്ട് ഉപയോഗിച്ച് സ്വന്തം രാജ്യത്തേക്ക് പോകാൻ സാധിക്കും.
അതിനുള്ള ടിക്കറ്റ് എടുക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കണം. ഭക്ഷണമുൾപ്പെടെ ആവശ്യങ്ങൾ എയർപോർട്ടിൽ നിന്ന് നിർവഹിക്കേണ്ടിവരും. അതിന് വലിയ ചെലവ് വരും. അതുകൊണ്ട് ഇക്കാര്യങ്ങൾക്കുള്ള പണം കരുതിയിരിക്കണം. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെയുള്ള ആരുടെയെങ്കിലും കോണ്ടാക്ട് നമ്പർ കരുതിയിരിക്കണം.
സാമൂഹിക പ്രവർത്തകർക്ക് എയർപോർട്ടിനുള്ളിലെത്തി പണവും ഭക്ഷണവും മറ്റും കൈമാറാൻ പരിമിതിയുണ്ട്. പുറമെനിന്ന് ഭക്ഷണം എയർപോർട്ടിനുള്ളിൽ എത്തിച്ചുകൊടുക്കാൻ ആർക്കും അനുമതിയില്ല. എയർപോർട്ടിലെ എയർ കണ്ടീഷൻ പരിഗണിച്ച് തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രം കരുതിയിരിക്കണം.
രണ്ടു മൂന്നു ദിവസം ഇങ്ങനെ കുടുങ്ങാനുള്ള സാഹചര്യം മൂൻകൂട്ടി കാണണം. അതിനാൽ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് യാത്രയിൽ കരുതിയിരിക്കണം. ഇത്തരം യാത്രക്കാരുടെ ആവശ്യങ്ങൾ നിർവഹിക്കേണ്ട ബാധ്യത, ട്രാവൽ ഏജൻസിക്കും എയർലൈൻ കമ്പനിക്കുമുണ്ടെന്ന ബോധ്യം വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.