ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്റെ പ്രസ്താവന തെറ്റിദ്ധാരണജനകം -യു.പി.പി
text_fieldsമനാമ: ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓർക്കണമെന്നും പൊതു സമൂഹത്തോട് സംവദിക്കുമ്പോൾ മാന്യതയും സത്യസന്ധതയും പുലര്‍ത്തേണ്ടതുണ്ടെന്നും യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി). ഇന്ത്യന്‍ സ്കൂളിലെ വാര്‍ഷിക ജനറല്‍ ബോഡി സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്നും മനപ്പൂർവം കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഒരു അംഗമെന്ന നിലയില്‍ വാര്‍ഷിക വരിസംഖ്യയായ അഞ്ചു ദീനാര്‍ മെംബർഷിപ് ഫീസ് അടച്ച ഏതൊരു രക്ഷിതാവിനും പങ്കെടുക്കാമെന്ന് സ്കൂള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഭരിക്കുന്ന കമ്മിറ്റിയംഗങ്ങളുടെ കഴിവുകേടും പിടിപ്പുകേടുകളും കാരണം കൃത്യമായി ഫീസ് പിരിക്കാതിരിക്കുകയാണ്. എന്നാല്‍, ഫീസ് അടക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ തെരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത വിചിത്രമായ രീതിയാണ് ഇപ്പോള്‍ തുടരുന്നത്.
കുട്ടികളുടെ ഫീസ് അടക്കാത്തതിന്റെ പേരില്‍ കുട്ടികളെ ക്ലാസില്‍ കയറ്റാതിരിക്കുകയും റിസൽട്ടും പ്രമോഷനും തടഞ്ഞുവെക്കുകയുമൊക്കെ ചെയ്യുന്നതിന് പുറമേ മെംബർഷിപ് ഫീസ് അടക്കുന്ന രക്ഷിതാക്കളുടെ മൗലിക അവകാശമായ ജനറല്‍ ബോഡിയിലെ അംഗത്വവും വോട്ടവകാശവും നിഷേധിക്കുന്നത് ഏത് നീതിരാഹിത്യമാണ്.
ഇന്ത്യൻ സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എല്ലാ കുട്ടികളും ഫീസ് കൃത്യമായി അടക്കേണ്ടത് നിർബന്ധപൂർവമായ ഒരു കാര്യമാണ്. യുനൈറ്റഡ് പാരന്റ്സ് പാനൽ ഒരിക്കലും ഒരു രക്ഷിതാവും ഫീസ് അടക്കാതിരിക്കുന്നതിനോട് യാതൊരു കാരണവശാലും യോജിക്കുകയില്ല. കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണസമിതി പല രക്ഷിതാക്കളോടും ഫീസ് അടക്കേണ്ടെന്നും പകരം വോട്ട് നൽകി വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ ഫലമാണ് പല രക്ഷിതാക്കളും ഫീസ് അടക്കാതെ ഇന്ന് സ്കൂൾ ഈ അവസ്ഥയിലായത്.
ഇന്ത്യൻ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പത്ത് വര്‍ഷമായി ഒന്നും ചെയ്യാന്‍ ത്രാണിയോ, ഇച്ഛാ ശക്തിയോ ഇല്ലാത്ത നിലവിലെ പാവ ഭരണസമിതി അവരുടെ പോരായ്മകളും കഴിവുകേടും മറച്ചു വെക്കാൻ ഇപ്പോഴും പത്തു വർഷം മുമ്പേ ഭരണം വിട്ടൊഴിഞ്ഞ യു.പി.പിയുടെ തലയിൽ എല്ലാം കെട്ടിവെച്ചു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സ്കൂളിനെ സാമ്പത്തികമായി തകർക്കുന്ന ഇത്തരം ദുഷ്ട ചെയ്തികളെ രക്ഷിതാക്കൾ വന്നു ചോദ്യം ചെയ്യുമെന്ന് ഭയന്നിട്ടാണ് ഇവർ രക്ഷിതാക്കള്‍ ജനറല്‍ ബോഡിയിലെത്തുന്നതിനെതിരെ നിയമം കൊണ്ടു വരാന്‍ ശ്രമിക്കുന്നതെന്നും യു.പി.പി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.