100 വിദേശികളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: നൂറു വിദേശികളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതിൽ കൂടുതലും െലബനാൻ പൗരന്മാരാണ്.ഇറാൻ, യമൻ, ഇറാഖ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ബാക്കി. ഇവരിൽ കുടുംബസമേതം താമസിക്കുന്നവർ കുടുംബത്തെയും കൊണ്ടുപോകണം. പൊതുജന താൽപര്യാർഥമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. തിരിച്ചയക്കുന്നവരിൽ ചിലർ െലബനാനിലെ ഹിസ്ബുല്ല പ്രവർത്തകരുടെ അടുത്ത ബന്ധുക്കളാണ്.ബാക്കിയുള്ളവർ കള്ളപ്പണം ഉൾപ്പെടെ ഗുരുതര കേസുകളുമായി ബന്ധപ്പെട്ടവരാണ്. 100 പേരെയും അറസ്റ്റ് ചെയ്യുകയോ ജയിലിലടക്കുകയോ ചെയ്തിട്ടില്ല. താമസാനുമതി പുതുക്കി നൽകുന്നില്ലെന്നും വൈകാതെ രാജ്യം വിടണമെന്ന് നിർദേശിക്കുകയുമാണ് ചെയ്തത്. രാജ്യം വിടുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിക്കും. ഇവർ കുവൈത്തിൽ തുടരുന്നത് പൊതുജന താൽപര്യത്തിന് എതിരാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് കഴിഞ്ഞയാഴ്ച െലബനാൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നു.നിലവിൽ കുവൈത്തിലുള്ളവർക്ക് വിസ പുതുക്കുന്നതിനും സ്വന്തം രാജ്യത്തു പോയി വരുന്നതിനും തടസ്സമുണ്ടായിരുന്നില്ല. അതേസമയം, വിവിധ കാരണങ്ങളാൽ തിരഞ്ഞെടുത്ത ചിലരെ കരിമ്പട്ടികയിൽപെടുത്തി കുവൈത്ത് വിടാൻ നിർബന്ധിതരാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.