1,758 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ 1,758 പേരുടെ കൂടി കുവൈത്ത് പൗരത്വം റദ്ദാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. ഇതുവരെ 7,000 കുവൈത്തികളുടെ പൗരത്വം പിൻവലിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും മറ്റ് അനധികൃത മാർഗങ്ങളിലൂടെയും പൗരത്വ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും കൈവശപ്പെടുത്തിയവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്.
അതേസമയം, പൗരത്വം പിന്‍വലിച്ച വിധവകൾക്കും വിവാഹമോചിതർക്കുമുള്ള ജോലികളും ആനുകൂല്യങ്ങളും തുടരുമെന്ന് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് വ്യക്തമാക്കി. ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വിരമിക്കൽ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.