Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ ​വ​ർ​ഷം 4056...

ഈ ​വ​ർ​ഷം 4056 തീ​പി​ടി​ത്ത​ങ്ങ​ൾ

text_fields
bookmark_border
fire
cancel

കു​വൈ​ത്ത് സി​റ്റി: ഈ ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ സെ​പ്റ്റം​ബ​ർ പ​കു​തി വ​രെ രാ​ജ്യ​ത്ത് 4056 തീ​പി​ടി​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി ഫ​യ​ർ​ഫോ​ഴ്സ് ആ​ക്ടി​ങ് ചീ​ഫ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഖാ​ലി​ദ് ഫ​ഹ​ദ്. കു​വൈ​ത്ത് സി​റ്റി​യി​ൽ- 720, ഹ​വ​ല്ലി​യി​ൽ- 562, മു​ബാ​റ​ക് അ​ൽ ക​ബീ​ർ- 457, ഫ​ർ​വാ​നി​യ-713, ജ​ഹ്‌​റ- 556, അ​ഹ്മ​ദി- 656 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന എ​ണ്ണം. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ തീ​പി​ടി​ത്ത​ങ്ങ​ളു​ടെ എ​ണ്ണം 918, നോ​ൺ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ തീ​പി​ടി​ത്തം 411 എ​ന്നി​ങ്ങ​നെ​യാ​ണ്.

ഗ​താ​ഗ​ത തീ​പി​ടി​ത്ത​ങ്ങ​ളു​ടെ എ​ണ്ണം 739 ആ​ണ്. എ​ഴു സ​മു​ദ്ര ഗ​താ​ഗ​ത കേ​സു​ക​ളും 731 ക​ര ഗ​താ​ഗ​ത കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​ണ്ണം 5997 ആ​ണ്. കു​ട്ടി​ക​ളു​ടെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ, താ​പ സ്രോ​ത​സ്സു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, ബോ​ധ​പൂ​ർ​വ​മാ​യ ചി​ല പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ വ​ഴി​യും തീ​പി​ടി​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFire
News Summary - 4056 fires this year
Next Story