തെറ്റായ വാർത്ത രീതികൾക്കെതിരെ കല കുവൈത്ത് സാംസ്കാരിക കൂട്ടായ്മ
text_fieldsകുവൈത്ത് സിറ്റി: മാധ്യമങ്ങളുടെ വ്യാജ വാർത്ത നിർമിതിക്കെതിരെ കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ ചേർന്ന കൂട്ടായ്മയിൽ പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ദുരന്തനിവാരണ പുനരധിവാസ പാക്കേജിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും സംസ്ഥാന സർക്കാറിനെതിരായി നിരന്തരം വ്യാജവാർത്തകൾ നൽകുന്ന വലതുപക്ഷ മാധ്യമ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം മുസഫർ മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ സംബന്ധിച്ച വിശദീകരണ കുറിപ്പ് അവതരിപ്പിച്ചു.
മുനീർ അഹമ്മദ്, സത്താർ കുന്നിൽ, ടി.വി. ഹിക്മത്ത് എന്നിവർ സംസാരിച്ചു. കല കുവൈത്ത് വൈസ് പ്രസിഡന്റ് റിച്ചി കെ.ജോർജ് , ജോ.സെക്രട്ടറി ബിജോയ്, ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ എന്നിവർ സന്നിഹിതരായിരുന്നു. മംഗഫ് ദുരന്തബാധിതരെ സഹായിക്കാനും വിവരങ്ങൾ കൈമാറാനുമായി നോർക്ക രൂപവത്കരിച്ച ഹെൽപ് ഡെസ്കിൽ പ്രവർത്തിച്ച പ്രവർത്തകർക്കുള്ള ആദരമായി നോർക്ക നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിൽ നടന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.