എണ്ണ വ്യവസായ വളർച്ചയുടെ മാറ്റത്തിന് എ.ഐ സഹായിച്ചു
text_fieldsകുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം എണ്ണ വ്യവസായത്തിൽ കൂടുതൽ വികസനത്തിനും കാര്യക്ഷമതയ്ക്കും സഹായകമായെന്ന് എണ്ണ മന്ത്രാലയം. എ.ഐ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളെ പ്രാദേശിക ടെലികമ്യൂണിക്കേഷൻ ബോഡികളുമായി ബന്ധിപ്പിക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞതായി എണ്ണ മന്ത്രാലയം പബ്ലിക് റിലേഷൻസ് മേധാവി ഡോ.തമതുർ അസ്സബാഹ് പറഞ്ഞു. മന്ത്രാലയം സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.ഐ സാങ്കേതികവിദ്യ മാറ്റിനിർത്താനാകാതെ അതിവേഗം വളർന്നതായി പ്രാദേശിക ടെക്നോളജി സ്ഥാപനമായ സൈൻടെക്കിന്റെ ഡ്രോൺ ഡിപ്പാർട്ട്മെന്റ് മേധാവി മുഹമ്മദ് അബുൽ പറഞ്ഞു. ഇത്തരം ഉപകരണങ്ങൾ ചെലവ് കുറഞ്ഞതും കൂടുതൽ ഉൽപാദനക്ഷമത നൽകുന്നതുമാണ്.
ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഉയർത്തുന്നു. എണ്ണ, വാതക മേഖലകളിലടക്കം ഇത്തരം സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.