അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ പ്രാദേശിക ടൂർണമെൻറായ അമീർ കപ്പ് ഫുട്ബാൾ വെള്ളിയാഴ്ച ആരംഭിക്കും. കുവൈത്ത് അമീറിെൻറ പേരിലുള്ള ടൂർണമെൻറിെൻറ ഉദ്ഘാടന മത്സരത്തിൽ ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ വൈകീട്ട് 5.20ന് സുലൈബീകാത്ത് ബുർഗാനുമായി ഏറ്റുമുട്ടും. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ ഒഴിഞ്ഞ ഗാലറിയിൽ കളിക്കേണ്ടിവന്നുവെങ്കിൽ ഇത്തവണ ആവേശംപകരാൻ സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെ പ്രവേശിപ്പിക്കും. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാകും പ്രവേശനം. രാജ്യത്തെ മുഴുവൻ സ്റ്റേഡിയങ്ങളിലും കാണികളെ പ്രവേശിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി.
ഇതിനുശേഷം നടക്കുന്ന ആദ്യത്തെ പ്രധാന ടൂർണമെൻറാണ് അമീർ കപ്പ് ഫുട്ബാൾ. മത്സരത്തിലും പരിശീലനത്തിലും ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കണം. മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും.
വെള്ളിയാഴ്ചതന്നെ മറ്റൊരു മത്സരത്തിൽ രാത്രി എട്ടിന് ജഹ്റയും അൽ ശബാബ് എഫ്.സിയും ഏറ്റുമുട്ടും. ശനിയാഴ്ച 5.20ന് ഖൈത്താൻ ഫഹാഹീലിനെയും എട്ടിന് ഖാദിസിയ തദാമുനെയും നേരിടും. ഞായറാഴ്ച 6.30ന് കുവൈത്ത് സ്പോർട്സ് ക്ലബ് അൽ സാഹിലുമായി ഏറ്റുമുട്ടുേമ്പാൾ 5.20ന് യർമൂഖ് അൽ നസ്റുമായി മത്സരിക്കും. കഴിഞ്ഞ വർഷം അൽ അറബി ജേതാക്കളായിരുന്നു. കുവൈത്ത് സ്പോർട്സ് ക്ലബിനായിരുന്നു രണ്ടാംസ്ഥാനം.
ഗ്രൂപ് എയിൽ അൽ അറബി, ജഹ്റ, അൽ ശബാബ്, സുലൈബീകാത്ത്, ബുർഗാൻ, ഖാദിസിയ, തദാമുൻ എന്നീ ടീമുകളും ഗ്രൂപ് ബിയിൽ കുവൈത്ത് സ്പോർട്സ് ക്ലബ്, അൽ സാഹിൽ, ഖൈത്താൻ, ഫഹാഹീൽ, യർമൂഖ്, അൽ നസ്ർ, സാൽമിയ, കസ്മ എന്നീ ടീമുകളാണ് മാറ്റുരക്കുക.
1961-1962 സീസണിലാണ് അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ആരംഭിച്ചത്. ഖാദിസിയ, അൽ അറബി ടീമുകൾ 16 തവണ ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 14 തവണ കിരീടം ചൂടി. അൽ അറബി, കുവൈത്ത് സ്പോർട്സ് ക്ലബ്, ഖാദിസിയ എന്നീ ടീമുകൾക്കാണ് ഇത്തവണയും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.