തീപിടിത്ത സാധ്യത; ആങ്കർ പവർ ബാങ്കുകൾ തിരിച്ചുവിളിച്ചു
text_fieldsകുവൈത്ത് സിറ്റി: തീപിടിത്ത സാധ്യതകൾ കണക്കിലെടുത്ത് ആങ്കർ പവർ ബാങ്കുകൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. നിർമണത്തകരാറിനെ തുടർന്നും പെട്ടെന്നുള്ള റീപ്ലേസ്മെന്റും കണിക്കിലെടുത്ത് അഞ്ച് ബാറ്ററി പ്രോഡക്ടുകളാണ് തിരിച്ചുവിളിച്ചത്.
ആങ്കർ 335 (20,000 എം.എ.എച്ച്. 22.5 വാട്ട്) പവർ ബാങ്ക് മോഡൽ എ1647 ൽ ഉപയോഗിച്ചിരിക്കുന്ന അഞ്ച് ലിഥിയം-അയൺ ബാറ്ററികൾ നിർമാണത്തകരാറു മൂലം തീപിടിത്തത്തിന് കാരണമാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടപടി. ഇത്തരം പവർ ബാങ്കുകൾ അമിതമായി ചൂടാവുകയും പ്ലാസ്റ്റിക് ഘടകങ്ങൾ ഉരുകുന്നത് തീപിടിത്തിന് ഇടയാക്കുമെന്നാണ് കണ്ടെത്തൽ. AHJ5W51E08200551,AHJ5W51E10600493,AHJ5W51E10600066,AHJ5W51E08200143,AHJ5W51E10600062 സീരിയൽ നമ്പറുകളുള്ള ആങ്കർ 335 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
ഈ പ്രോഡക്ടുകൾ വാങ്ങിയ ഉപഭോക്താക്കൾ ഉടൻ ഉപയോഗിക്കുന്നത് നിർത്താനും ഇനങ്ങൾ തിരികെ നൽകുന്നതിന് ആ സ്റ്റോർ അല്ലെങ്കിൽ ആങ്കർ ഇന്നവേഷൻസ് സ്റ്റോറുകളുമായി ബന്ധപ്പെടാനും അധികൃതർ നിർദേശിച്ചു. നേരത്തേ സൗദി വാണിജ്യ മന്ത്രാലയവും ഈ പ്രോഡക്ടുകൾ പിൻവലിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.