Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2023 4:20 AM GMT Updated On
date_range 8 April 2023 4:20 AM GMTവേണം ആരോഗ്യകാര്യത്തിൽ ജാഗ്രത
text_fieldsbookmark_border
നോമ്പ് മനുഷ്യശരീരത്തിന് സുരക്ഷാ കവചവും ആത്മാവിന് സംസ്കരണവുമാണ്. മനസ്സിന്റെ നിയന്ത്രണം പോലെ ശരീര നിയന്ത്രണവും സാധ്യമാക്കുന്ന ഒരു അനുഷ്ഠാന കലയാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം .
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- നോമ്പുകാലത്ത് സുഹൂര്‍ അഥവാ അത്താഴമാണ് ഏറ്റവും പ്രധാനമായി കഴിക്കേണ്ടത്. നോമ്പ് തുറന്നതിനുശേഷമുള്ള ഭക്ഷണം നിയന്ത്രിക്കണം. ഈ സമയത്തെ ഭക്ഷണം ആരോഗ്യകരവും മിതവുമാക്കുക. വയറിനും ദഹനത്തിനും ആരോഗ്യകരമായവ കഴിക്കാം.
- തലേന്ന് രാത്രിയിലെ മാംസഭക്ഷണവും മറ്റും ചൂടാക്കി രാവിലെ കഴിക്കുന്നവരുണ്ട്. ഇതൊരിക്കലും ചെയ്യരുത്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ ഇഡലി, ദോശ, പുട്ട് പോലുള്ളവയും ഒഴിവാക്കുന്നതാണ് നല്ലത്.
- ഇത്തരം പ്രാതലുകള്‍ പെട്ടെന്നു വിശക്കാനും ക്ഷീണം തോന്നാനും കാരണമാകും. ഓട്സ് കാച്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. പാല് ചേര്‍ത്ത് കഴിച്ചാല്‍ ഉത്തമം. നേന്ത്രപ്പഴം, ആപ്പിള്‍, തണ്ണിമത്തന്, പേരക്ക എന്നിവ കഴിക്കാം. ഇവയിലെ പൊട്ടാസ്യം, സോഡിയം എന്നിവ ശരീരത്തുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും.
- പ്രമേഹരോഗികളെങ്കില്‍ പച്ചക്കറികള്‍ ചേര്‍ത്ത ഓട്സ് ഉപ്പുമാവും ഈന്തപ്പഴം പോലുള്ളവയും കഴിക്കാം. പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം ഒഴിവാക്കി മറ്റുള്ള പഴങ്ങൾ തിന്നാം.
- നോമ്പു തുറക്കുമ്പോഴുള്ള ഭക്ഷണം വലിച്ചുവാരി കഴിക്കരുത്. ഇത് വയറിന്റെ ആരോഗ്യത്തിനും ശരീരത്തിനും ദോഷമേ വരുത്തൂ. പാലും വെള്ളവും ഈന്തപ്പഴവും കഴിക്കാം. നാരങ്ങവെള്ളം കുടിക്കാം.
- അസിഡിറ്റി പ്രശ്നമുണ്ടെങ്കില്‍ പുളിയുള്ളവ ഒഴിവാക്കണം. നാരങ്ങവെള്ളത്തില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് ക്ഷീണം മാറാനും സോഡിയം, പൊട്ടാസ്യം അളവ് നിലനിര്‍ത്താനും അമിത ഭക്ഷണം ഒഴിവാക്കാനും നല്ലതാണ്.
- രാത്രി തീയില്‍ നേരിട്ട് ചുട്ടെടുക്കുന്ന ഇറച്ചി ഒഴിവാക്കുക. ഇതില്‍ അപകടകാരിയായ ചില ഘടകങ്ങളുണ്ട്. ഇത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും കുടല്പ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഇവ കറിയാക്കി കഴിക്കാം. വറുത്തതും പൊരിച്ചതും ഒഴിവാക്കുക. ഇതുപോലെ ബേക്കറി പലഹാരം ഒഴിവാക്കുക.
- പ്രമേഹമില്ലാത്തവരെങ്കില്, നല്ലതുപോലെ പകല്‍ ജോലി ചെയ്യുന്നവരെങ്കില്‍ 10 ഈന്തപ്പഴം വരെ തിന്നാം. മുട്ട വെള്ളയും നട്സും കഴിക്കാം. പ്രമേഹമുള്ളവര്‍ പാല് രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. പുളിയുള്ള ഫ്രൂട്ട്സ്, മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയും രാവിലെ വർജിക്കണം.
- രാവിലെ ഒരു ലിറ്റര്‍ വെള്ളം കുടിക്കാം. ഗോതമ്പ് കഴിയ്ക്കുന്നവരെങ്കില്‍ ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുറയുന്നത് ക്ഷീണം തോന്നാനും യൂറിനറി ഇന്‍ഫെക്ഷനുകള്‍ക്കും മലബന്ധത്തിനുമെല്ലാം കാരണമാകും.
- മത്സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നത് നല്ലതാണ്.
- അയണും കാലറിയും ധാരാളം അടങ്ങിയ കാരക്ക കഴിച്ച് നോമ്പു തുറന്നശേഷം ഇളനീർ കഴിക്കുന്നതാണ് ഉത്തമം.
- അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും.
- അത്താഴത്തിന് അപ്പോള്‍ തയാറാക്കിയ കഞ്ഞി, പാല്, പച്ചക്കറി വിഭവങ്ങള്‍, സൂപ്പുകള്‍ എന്നിവ കഴിക്കാം. .
- നോമ്പുകാലത്ത് പകൽ കൂടുതൽ സമയം ഉറങ്ങുന്നതും കണ്ടുവരാറുണ്ട്. ഇത് ആരോഗ്യകരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story