Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2023 5:53 AMUpdated On
date_range 22 Sept 2023 5:53 AMകുവൈത്തിൽ സർക്കാർ ജോലിക്കാർക്ക് ഫ്ലെക്സിബിൾ സമയം പ്രഖ്യാപിച്ച് സി.എസ്.സി
text_fieldsbookmark_border
camera_alt
Representational Image
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ജോലിക്കാർക്ക് നാല് ഫ്ലെക്സിബിൾ സമയങ്ങൾകൂടി അനുവദിച്ചു. സിവിൽ സർവിസ് കമീഷനാണ് (സി.എസ്.സി) പുതിയ വർക്കിങ് സമയം അനുവദിച്ചത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലേക്കാണ് ജോലിസമയം പ്രഖ്യാപിച്ചത്. ഏഴു മണിക്കൂറാണ് നിലവിൽ ജോലിസമയം. രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ, 7.30 മുതൽ 2.30 വരെ, എട്ടു മുതൽ മൂന്നു വരെ, 8.30 മുതൽ 3.30 വരെ എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ച ഫ്ലക്സിബിൾ വർക്കിങ് സമയങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story