ചരിത്രത്തിെൻറ ഒാർമപ്പെടുത്തലായി ‘കുഞ്ഞാലി മരക്കാർ’ മെഗാ നാടകം
text_fieldsകുവൈത്ത് സിറ്റി: ചരിത്രസംഭവങ്ങളോടും നാടകം എന്ന കലയോടും നീതി പുലർത്തി ‘കുഞ്ഞാലി മരക്കാർ’ എന്ന നാടകം കുവൈത്തിൽ അവതരണം പൂർത്തിയാക്കി. കൽപക് കുവൈത്ത് 30ാം വാർഷികത് തോടനുബന്ധിച്ചാണ് സുനിൽ കെ. ആനന്ദ് രചനയും വേണു കിഴുത്താണി സംവിധാനവും നിർവഹിച്ച മെഗാ നാടകം അരങ്ങിലെത്തിച്ചത്. നിറഞ്ഞ സദസ്സിന് മുന്നിലാണ് രണ്ടു ദിവസങ്ങളിൽ നാലു പ്രദർശനം അരങ്ങേറിയത്. ആർട്ടിസ്റ്റ് സുജാതൻ അണിയിച്ചൊരുക്കിയ രംഗപടം ഹൃദ്യവും കഥാസന്ദർഭങ്ങളോട് പൂർണമായും ഇണങ്ങുന്നതുമായിരുന്നുവെന്ന് നാടകപ്രേമികൾ അഭിപ്രായപ്പെട്ടു. പ്രവാസികളായ നടീനടന്മാരെ പ്രഫഷനൽ മികവോടെ അഭിനയിപ്പിക്കുന്നതിൽ സംവിധായകൻ വേണു കിഴുത്താണി വിജയംകണ്ടു. ആനന്ദ് മധുസൂദനൻ പശ്ചാത്തല സംഗീതം നിർവഹിച്ചപ്പോൾ സുനിൽ വാഹിനിയനും ശശി കോഴഞ്ചേരിയും സഹ സംവിധായകനായി. കുഞ്ഞാലി മരക്കാരായി സാലിഹ് അലിയും സാമൂതിരിയായി പ്രദീപ് മേനോനും മങ്ങാട്ടച്ചനായി ജോസഫ് കണ്ണങ്കരയും വേഷമിട്ടു.
പ്രദീപ് വെങ്ങോല, സിനു ജോൺ കൊട്ടാരക്കര, ലിജോ ജോസ് കാഞ്ഞിരത്തിങ്കൽ, ജോമോൻ ജേക്കബ്, സന്ധ്യ ഷിജിത്, സെലിൻ ഫ്രാൻസിസ്, അശ്വതി അഞ്ചൽ, ടോമി പുന്നത്തറ, ടെന്നി തോമസ്, പ്രവീൺ സദാശിവൻ, ടോണി ചാക്കോ എന്നിവരും അഭിനയിച്ചു. സാലിഹ് അലിയുടെ രചനയിൽ ഉബൈദ് കാലിക്കറ്റ് സംഗീതം നൽകിയ ഗാനം തീർഥ സുരേഷ് ആലപിച്ചു. വസ്ത്രാലങ്കാരം ലിജി കൊച്ചിൻ, ദീപസംവിധാനം സിബി, ചമയം പോൾ എന്നിവർ നിർവഹിച്ചു. കൽപക് പ്രസിഡൻറ് പ്രമോദ് മേനോൻ, ജനറൽ സെക്രട്ടറി സിജോ വലിയപറമ്പിൽ, ട്രഷറർ ലിജോ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.