സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ച് ബ്ലാക്ക് ഗോൾഡ്
text_fieldsഖൈത്താൻ: മോഷന്‍ തിയറ്റര്‍ എന്ന പുതിയ സങ്കേതവുമായി ഫ്യൂച്ചര്‍ ഐ തിയറ്റർ ഒരുക്കിയ ‘ബ്ലാക്ക് ഗോൾഡ്’ നാടകാവതരണം ശ്രദ്ധേയമായി. ഒരു സ്ഥലത്തുനിന്നും ആരംഭിച്ച് നാടകം പ്രേക്ഷകരോെടാപ്പം സഞ്ചരിച്ച് മറ്റൊരു ദിക്കില്‍ എത്തുന്നു. ട്രാന്‍സ്പോര്‍ട്ട് മീഡിയം ആയി ഒരു ബസ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. നാടകത്തിെൻറ പകുതിഭാഗം അരങ്ങേറിയത് ഈ ബസില്‍ ആണ്. നിയതമായ ഒരു സ്റ്റേജ് അടയാളപ്പെടുത്താതെ പ്രകൃതി, സമയം, കാലാവസ്ഥ എന്നിവയോട് ഇണങ്ങി സഞ്ചരിച്ച നാടകം സംഘാടകരുടെ അവകാശവാദങ്ങൾ ശരിവെക്കുന്ന വിധം വേറിട്ട അനുഭവം തന്നെയായി. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അങ്കണത്തിലെ ഒരു കോണിൽനിന്നു തുടങ്ങിയ അഞ്ചംഗ സംഘത്തിെൻറ യാത്ര, സ്കൂൾ കോംപൗണ്ടിൽനിന്ന് ബസിൽ കയറുന്ന പരീക്ഷണവരെയായി.
ബസും ബസിലെ മറ്റു യാത്രക്കാരുമൊക്കെ നാടകത്തിലെ അഭിനേതാക്കളായി മാറുന്ന പ്രതീതി. അവസാനം കാലമെത്രയോ മുമ്പ് പൂർവികർ തുടങ്ങിെവച്ചതും എല്ലാവരിലും ഇപ്പോഴും അസ്തമിക്കാത്ത പ്രതീക്ഷയുമായി മരുഭൂമിയിൽ വന്നിറങ്ങുന്ന സംഘം. ഒടുവിൽ ചിലർ മടങ്ങുന്നു, മറ്റു ചിലർ പിന്നെയും യാത്ര തുടരുന്നു. ഫ്യൂച്ചർ െഎ വൈസ് പ്രസിഡൻറ് കെ.കെ. ഷമേജ് കുമാറാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ബ്രാഞ്ച് പ്രിൻസിപ്പൽ കെ. ഗംഗാധർ ഉദ്ഘാടനം നിർവഹിച്ചു. ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡൻറ് പ്രവീൺ അടുത്തില അധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ഫ്യൂച്ചർ ഐയുടെ പുതിയ ലോഗോ ജി. മോഹനകുമാരൻ നായർ പ്രകാശനം ചെയ്തു. സീത രാജ്, കെ.കെ. ഷമേജ് കുമാർ, ധർമരാജ് മടപ്പള്ളി, ബാബു ചാക്കോള തുടങ്ങിയവർ സംസാരിച്ചു. മോഷൻ തിയറ്റർ എന്ന നാടക സേങ്കതത്തെ കുറിച്ചും ബ്ലാക്ക് ഗോൾഡിനെ കുറിച്ചും സംവിധായകൻ ഷമേജ് കുമാർ വിശദീകരിച്ചു. ധർമരാജ് മടപ്പള്ളി, ദീപക് എൽ.ബി. നായര്‍ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. സതീഷ് വാരിജാക്ഷൻ, ബിജി വെള്ളൂർ എന്നിവർ സഹസംവിധായകരായി.
കൃഷ്ണകുമാർ, ഗോവിന്ദ ശാന്ത, അനീഷ് അടൂർ, ജിതേഷ് നായർ, ദീപു വെള്ളിമൺ, മിനി സതീഷ് തുടങ്ങി 34ഒാളം കലാകാരന്മാർ ഇൗ നാടകത്തിൽ പെങ്കടുത്തിട്ടുണ്ട്. വസ്ത്രാലങ്കാരം, ചമയം തുടങ്ങി നാടകത്തിെൻറ സെറ്റ് വരെ സാമ്പ്രദായിക രീതികളിൽനിന്ന് മാറിയായിരുന്നു.
ഗള്‍ഫില്‍ എന്നല്ല കേരളത്തില്‍പോലും ഈ ഒരു നാടക സങ്കേതം പുതിയതാണ്. കേരളത്തിലെ സ്കൂള്‍ ഓഫ് ഡ്രാമപോലെയുള്ള സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ഈ രംഗത്ത് സജീവമായി നില്ക്കുന്ന പ്രമുഖ സംവിധായകരുടെയും സഹായ സഹകരണങ്ങളും ഈ പ്രോജക്ടില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എണ്ണ ഖനിയിൽ ജോലിചെയ്യുന്ന ഒരു കൂട്ടം പ്രവാസികളുടെ സ്വപ്നങ്ങളുടെ കഥയാണ് ബ്ലാക്ക് ഗോള്‍ഡ് ചര്‍ച്ച ചെയ്യുന്നത്. അവതരണശേഷം നാടകത്തെ കുറിച്ച് തുറന്ന ചർച്ച സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.