34 തസ്തികകളിൽ വിസ പുതുക്കാൻ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 34 തസ്തികകളിൽ പുതിയ വിസ അനുവദിക്കാനും വർക്ക് പെർമിറ്റ് പുതുക്കാനും വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധിക്കും. അതത് മേഖലയിൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയാണ് വേണ്ടത്. ഡിപ്ലോമ, ബിരുദം തുടങ്ങി വിവിധ യോഗ്യതകൾ നിഷ്കർഷിക്കുന്ന തസ്തികകളാണ് പട്ടികയിലുള്ളത്.
അധ്യാപകർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, നിയമവിദഗ്ധർ, മാനേജർ, സ്പെഷലിസ്റ്റ്, ടെക്നീഷ്യൻ, പ്രഫഷനൽ അസിസ്റ്റൻറ്, ക്ലർക്ക്, സെയിൽസ് ആൻഡ് സർവിസ് ജീവനക്കാരൻ, കാർഷിക മേഖല, ഫോറസ്ട്രി, ഫിഷറീസ്, ഫിഷിങ്, ക്രാഫ്റ്റ്സ്മെൻ തുടങ്ങിയവയിലെ വിദഗ്ധ തൊഴിലാളികൾ, ഫാക്ടറി മെഷീൻ ഒാപറേറ്റർമാർ, അസംബ്ലി ജീവനക്കാർ തുടങ്ങിയവരുടെ യോഗ്യത രേഖകളാണ് ആധികാരികമാണെന്ന് ഉറപ്പാക്കുക. സ്വകാര്യമേഖലയിലടക്കം വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാവുന്നതോടെ നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാതെ വരും. അക്കാദമിക വിദ്യാഭ്യാസമില്ലാതെ ടെക്നീഷ്യൻ, സെയിൽസ് ആൻഡ് സർവിസ് തുടങ്ങി മേഖലകളിൽ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. ഇവർക്ക് ഒന്നുകിൽ തസ്തിക മാറ്റിയടിക്കുക, അല്ലെങ്കിൽ തിരിച്ചുപോവുക എന്നത് മാത്രമാകും വഴി.
കുവൈത്തിൽ 80 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കാൻ നീക്കമുണ്ട്. ഒാരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രഷഷനിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് ആസൂത്രണ വകുപ്പ് പറയുന്നത്.
യോഗ്യത പരീക്ഷ നിലവിൽ എൻജിനീയർമാർക്കാണ് നടപ്പാക്കിയിട്ടുള്ളത്. ക്രമേണ മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കും. അതിെൻറ ഭാഗം തന്നെയാണ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചതെന്നാണ് സൂചന.
സ്വകാര്യ മേഖലയിലെ തൊഴിലാളികളും കഴിവ് തെളിയിക്കേണ്ടിവരും. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിൽവിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനിൽ അടിച്ചുനൽകില്ല.
നിലവാരമുള്ള തൊഴിൽശക്തിയെ മാത്രം നിലനിർത്തുകയെന്ന നയത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നീക്കം. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിെൻറ ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിെൻറ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ചും പ്രത്യേക പരീക്ഷ നടത്തിയുമാണ് അവർ എൻ.ഒ.സി നൽകുന്നത്. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാൾ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.