Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​പ​നി​ല​യി​ൽ...

താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കും; ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ക്കു​ന്നു

text_fields
bookmark_border
താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കും;  ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ക്കു​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: ക​ന​ത്ത​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ജൂ​ൺ ഒ​ന്നു മു​ത​ലാ​യി​രു​ന്നു രാ​വി​ലെ 11 നും ​നാ​ലി​നും ഇ​ട​യി​ൽ പു​റം തൊ​ഴി​ലു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ക​ന​ത്ത താ​പ​നി​ല സെ​പ്റ്റം​ബ​റോ​ടെ കു​റ​ഞ്ഞു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​ഗ​സ്റ്റ് 31വ​രെ​യു​ള്ള നി​യ​ന്ത്ര​ണം. നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കും. നി​യ​ന്ത്ര​ണം നീ​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ തൊ​ഴി​ൽ സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റും. ചൂ​ട് ക​ന​ത്ത​തോ​ടെ​യാ​ണ് ഉ​ച്ച സ​മ​യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ ക​ന​ത്ത ചൂ​ടി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നും, തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഉ​ച്ച വി​ശ്ര​മം നി​യ​മം ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല, ബൈ​ക്കു​ക​ളി​ലെ ഹോം ​ഡെ​ലി​വ​റി എ​ന്നി​ങ്ങ​നെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന ജോ​ലി​ക​ൾ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ത​വ​ണ ക​ന​ത്ത ചൂ​ടാ​ണ് കു​വൈ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൂ​ട് അ​മ്പ​ത് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ല്‍ വ​രെ ഉ​യ​ർ​ന്നി​രു​ന്നു. മം​ഗ​ഫി​ലും അ​ബ്ബാ​സി​യ​യി​ലും ഫ​ർ​വാ​നി​യ​യി​ലും വ​ൻ തീ​പി​ടി​ത്ത​ങ്ങ​ൾ​ക്കും ചൂ​ട് കാ​ലം സാ​ക്ഷി​യാ​യി. മ​ൻ​ഗ​ഫ് ദു​ര​ന്ത​ത്തി​ൽ 24 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 49 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സെ​പ്തം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ താ​പ​നി​ല ക്ര​മേ​ണ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​ഴു​മെ​ന്നു​മാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - End of midday work restrictions
Next Story