കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് രജത ജൂബിലി ആഘോഷം ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് രജത ജൂബിലി ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്തിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലെ മാർ ദിവന്നാസിയോസ് നഗിറിൽ നടക്കുന്ന മലങ്കര സംഗമത്തിൽ കേരള കാതലിക് ബിഷപ്സ് കൗൺസിൽ പ്രസിഡൻറ് മാർ ബസേലിയോസ് കർദിനാൾ ക്ലീമ്മീസ് കാതോലിക്ക ബാവ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഫ്രാൻസിസ് പാടില (വത്തിക്കാൻ നൂൺഷ്യ), ഇതര സഭാ, സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്തെ പ്രമുഖർ പെങ്കടുക്കും.
പാർപ്പിട, വിദ്യഭ്യാസ, ആരോഗ്യ സ്വയംതൊഴിൽ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകി ഒരുവർഷം നീളുന്ന പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഒരു ഗ്രാമം ദത്തെടുക്കൽ, മൂന്ന് ആശുപത്രികൾക്ക് ഡയാലിസിസ് മെഷീൻ നൽകൽ, എക്യൂമെനിക്കൽ ക്രിസ്മസ്, എക്യൂമെനിക്കൽ ഫെസ്റ്റ് തുടങ്ങി രണ്ട് കോടി രൂപയുടെ പദ്ധതികൾ ഒരു വർഷത്തിനകം നടപ്പാക്കാനാണ് ആലോചിക്കുന്നത്. വിശദാംശങ്ങൾക്ക് മാർ ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ രൂപം നൽകും. വെള്ളിയാഴ്ച രാവിലെ 8.30ന് മലങ്കര സഭാ ചരിത്ര പ്രദർശനം, പത്തുമണിക്ക് പൊതുസമ്മേളനം എന്നിവ നടക്കും. ഫ്രാൻസിസ്കോ പാടില അനുഗ്രഹ പ്രഭാഷണം നടത്തും. ക്രിസ്തീയഗാന മത്സരം, സ്നേഹവിരുന്ന് എന്നിവയുമുണ്ടാവും.
ഭൂമി അതിെൻറ അവകാശികൾക്ക് ലഭിക്കണം –മാർ ബസേലിയോസ് കാതോലിക്ക ബാവ
കുവൈത്ത് സിറ്റി: ഭൂമി അതിെൻറ അവകാശികൾക്ക് ലഭിക്കണമെന്ന് കേരള കാതലിക് ബിഷപ്സ് കൗൺസിൽ പ്രസിഡൻറ് മാർ ബസേലിയോസ് കർദിനാൾ ക്ലീമ്മീസ് കാതോലിക്ക ബാവ. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് രജത ജൂബിലി ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥ പാലിക്കാൻ ഉത്തരവാദപ്പെട്ടവർ ചുമതല നിർവഹിക്കണം. സഭയോ സമുദായമോ ഇക്കാര്യത്തിൽ നോക്കേണ്ടതില്ല. സംഘടിതരല്ലാത്ത വിഭാഗങ്ങൾക്ക് പ്രതികരിക്കാൻ കഴിയുന്നില്ല. തെറ്റ്സംഭവിച്ചാൽ അംഗീകരിക്കാനും തിരുത്താനും കഴിയണം. സമുദായത്തിെൻറയും സഭയുടെയും അതിരുകൾക്കപ്പുറത്ത് ആർജിക്കേണ്ടതാണ് ഇൗ ഗുണം.
സമൂഹ മനഃസാക്ഷിക്കായി ഒരുമിച്ചുനിൽക്കേണ്ട സാഹചര്യത്തിലും വാദങ്ങളേക്കാൾ വിവാദത്തിനാണ് പ്രാധാന്യം ലഭിക്കുന്നത്. 100 ശതമാനം സാക്ഷരത നേടിയെന്ന് അവകാശപ്പെടുേമ്പാഴും ഇല്ലാതെ പോവുന്നത് ഇൗ ആർജിതഭാവമാണ്. സമൂഹത്തെ ഒന്നായി കാണുന്ന, ക്രിയാത്മക താൽപര്യങ്ങളാണ് നമുക്ക് വേണ്ടത്. നാട്ടിൽ വർഗീയത വളരുന്നുവെന്നത് ഖേദകരമാണ്. ആളുകളുടെ ജീവനെടുത്തുകൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെ തളർത്താനോ വളർത്താനോ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് ഭാരവാഹികളായ ഫാ. ബിനോയി കൊച്ചുകരിക്കത്തിൽ, പ്രസിഡൻറ് രാജൻ മാത്യൂ, ജനറൽ സെക്രട്ടറി സണ്ണി തോമസ്, ട്രഷറർ ജോർജ് ലൂസി പോവത്ത്, പ്രോഗ്രാം ജനറൽ കൺവീനർ എ.ഒ. സാമ്മോൻ, ജൂബിലി കമ്മിറ്റി കൺവീനർ ബാബുജി ബത്തേരി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.